അഭൂതപൂര്‍വ്വമായ തിരക്കനുഭവപ്പെട്ട് ശബരിമല, തീര്ഥാടകന് കുഴഞ്ഞ് വീണു മരിച്ചു
Dec 10, 2017, 15:25 IST
ശബരിമല: (www.kasargodvartha.com 10/12/2017) മണ്ഡലകാലത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്കിനാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. രണ്ടു ദിവസമായി മണിക്കുറുകളോളം കാത്ത് നിന്നാണ് ഓരോ അയ്യപ്പഭക്തനും ദര്‍ശനം നടത്തുന്നത്. തുടര്‍ച്ചയായ അവധി ദിവസങ്ങളും ക്രിസ്മസ് പരീക്ഷകള്‍ക്ക് മുന്‍പുള്ള ആഴ്ചയാണെന്നതുമാണ് തിരക്കുകൂടാന്‍ കാരണം.
വെള്ളിയാഴ്ച രാവിലെ മുതല്‍ പമ്പയില്‍ നിന്ന് വടം കെട്ടി നിയന്ത്രിച്ചാണ് ഭക്തജനങ്ങളെ കടത്തിവിട്ടത് എന്നിട്ടും മരക്കൂട്ടത്തിലും ശരംകുത്തിയിലും മണിക്കൂറുകളോളമാണ് അയ്യപ്പന്മാര് ക്യുവില്‍ നില്‍ക്കേണ്ടി വന്നത്. സന്നിധാനത്ത തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപ്പെട്ടു.
തിരക്ക് കൂടിയതോടെ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തേക്കുള്ള യാത്ര പോലീസ് തടഞ്ഞു. സന്നിധാനത്ത് ഭക്തജനത്തിരക്ക് നിയന്ത്രണാതിതമായതോടെ കൂട്ടംതെറ്റി കാണാതായവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും കുടുംബാഗങ്ങളുമെല്ലാം പരസ്പരം കൈവിട്ടതോടെ ഇവര്‍ സഹായത്തിനായി പലയിടത്തും തിരക്കുകൂട്ടി. കാണാതായവരെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്ന സന്നിധാനത്തെ പബ്ലിസിറ്റി ആന്റ് അനൗണ്‍സ്മെന്റ് വിഭാഗത്തിന് മുന്നില്‍ കാണാതായവരെ കണ്ടെത്താനാവശ്യപ്പെട്ടു വരുന്നവരുടെ നീണ്ട ക്യൂവാണ്.
അയ്യപ്പദര്‍ശനത്തിനായി ക്യൂവില്‍ നിന്ന ഒരു ഭക്തന് കുഴഞ്ഞ വീണു മരിച്ചു. തമിഴ്നാട് വിളിപ്പുറം ജില്ലയിലെ ചേരുമധുര സ്വദേശി ബാലു (42) ആണ് മരിച്ചത്. പുലര്‍ച്ചെ 5.05 ഓടെയാണ് മരിച്ചത്. മൃതദേഹം പമ്പയിലെ ആശുപത്രിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sabarimala, Kerala, Police, Death, Top-Headlines, Religion, Missing, Deadbody, Hospital,