city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chingam ‌‌| ശബരിമല നട തുറന്നു; ചിങ്ങമാസത്തിൽ വൻ ഭക്തജന തിരക്ക്

Sabarimala Temple Opens Amidst Heavy Rush; Kerala Welcomes Chingam, Sabarimala Temple, Chingam Month.
Photo Credit: Facebook/Sabarimala Temple

ചിങ്ങമാസ ആഘോഷങ്ങൾക്കായി ശബരിമല നട തുറന്നു, ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്ക്, 

കോട്ടയം: (KasargodVartha) വയനാട് ദുരന്തത്തിന്റെ ദുഃഖത്തിനിടയിലും, പുതുതുടക്കത്തിന്റെ പ്രതീക്ഷയോടെ മലയാളികൾ ചിങ്ങമാസത്തെ (Chingam) വരവേൽക്കുന്നു. ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര (Sabarimala Temple) നട രാവിലെ തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഗുരുവായൂർ ക്ഷേത്രത്തിലും (Guruvayoor Temple) ഗുരുവായൂരപ്പനെ ദർശിക്കാനെത്തിയ ഭക്തജനത്തിരക്ക് അക്ഷരാർത്ഥത്തിൽ അനുഭവപ്പെട്ടു.

ചിങ്ങം ഒന്നിന് ഗൃഹപ്രവേശം, പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനം, പുതിയ വ്യവസായം ആരംഭിക്കൽ എന്നിവ കൂടുതൽ നടക്കുന്നത് ഐശ്വര്യമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. സെപ്റ്റംബർ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് തിരുവോണം.

കർക്കടകത്തിന്റെ ദുരിതങ്ങൾക്കൊടുവിൽ, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയോടെ മലയാളികൾ ചിങ്ങമാസത്തെ വരവേൽക്കുന്നു. ഈ മാസം കൃഷിക്ക് അനുയോജ്യമായതിനാൽ, കർഷകർക്കും ഈ മാസം പ്രത്യേക പ്രാധാന്യമുള്ളതാണ്.#Sabarimala #Chingam #Kerala #Temple #Festival #Hinduism

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia