city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് കാലത്തെ ബലിപെരുന്നാൾ; പെരുന്നാൾ നിസ്കാരത്തിന് പള്ളികളിൽ പരമാവധി 100 പേർ; ഈദ് ഗാഹുകൾ പാടില്ല; മാറ്റു നിർദ്ദേശങ്ങൾ

തിരുവനന്തപുരം: (www.kasargosdvartha.com 23.07.2020) കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മുസ്ലിംകളുടെ പ്രധാന ആഘോഷവുമായ ബലിപെരുനാളിന് കർശന നിയന്ത്രണം. പെരുന്നാൾ ദിനത്തിലെ നിബന്ധങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പരാമർശിക്കുകയുണ്ടായി.  ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ചടങ്ങുകള്‍ കര്‍ശന നിബന്ധനകള്‍ പാലിച്ചുമാത്രമേ പാടുള്ളൂ. 
പെരുന്നാൾ നിസ്കാരത്തിന് പള്ളികളിൽ പരമാവധി 100 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. പുറത്തു നിന്നുള്ളവരെ പള്ളികളിൽ പ്രവേശിപ്പിക്കരുത്ത്. മാത്രമല്ല പൊതുസ്ഥലങ്ങളില്‍ ഈദ് ഗാഹ് സംഘടിപ്പിക്കാന്‍ പാടില്ല എന്നിങ്ങനെയാണ് നിബന്ധനകൾ. 

കോവിഡ് കാലത്തെ ബലിപെരുന്നാൾ; പെരുന്നാൾ നിസ്കാരത്തിന് പള്ളികളിൽ പരമാവധി 100 പേർ; ഈദ് ഗാഹുകൾ പാടില്ല; മാറ്റു നിർദ്ദേശങ്ങൾ

മത നേതാക്കന്മാരുമായി മുഖ്യമന്ത്രി വിഡിയോ കോൺഫെറൻസ് വഴി ചർച്ച നടത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അനുകൂല നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇത് കൂടാതെ പെരുന്നാൾ പ്രമാണിച്ചുള്ള ബലി  കർമങ്ങൾ നടത്തുന്നവർ എല്ലാത്തിനും മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്നനും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍, സെയ്യിദ് ഖലീലുള്‍ ബുഖാരി, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍, ടി പി അബ്ദുള്ള കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എം ഐ അബ്ദുള്‍ അസീസ്, ടി കെ. അഷറഫ്, ഡോ. ഇ കെ അഹമ്മദ് കുട്ടി, ആരിഫ് ഹാജി, പ്രൊഫ. പി ഒ ജെ ലബ്ബ, സി പി കുഞ്ഞു മുഹമ്മദ്, ഇ പി അഷ്‌റഫ് ബാഖവി, മരുത അബ്ദുള്‍ അസീസ് മൗലവി തുടങ്ങിയവര്‍ വീഡിയോ കോൺഫെറൻസിൽ പങ്കെടുത്തു.

Keywords:  Kerala, News, Pinarayi-Vijayan, Eid, Eidgah, COVID-19, Corona, Masjid, Religion, Leader, Pressmeet, Restrictions on Eid day during COVID. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia