മതത്തിന്റെ പേരിലുള്ള സംവരണം മറ്റൊരു പാക്കിസ്ഥാനെ സൃഷ്ടിച്ചേക്കാം: വെങ്കയ്യ നായിഡു
Apr 15, 2017, 10:02 IST
ഹൈദരാബാദ്: (www.kasargodvartha.com 15.04.2017) മതത്തെ അടിസ്ഥാനപ്പെടുത്തി സംവരണം നല്‍കുന്നത് സാമൂഹിക അസ്ഥിരതയിലേക്കും മറ്റൊരു 'പാകിസ്ഥാന്റെ' പിറവിയിലേക്കും നയിച്ചേക്കാമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ചില മതവിഭാഗക്കാര്‍ക്കു നല്‍കിവരുന്ന സംവരണത്തിന്റെ അളവു വര്‍ധിപ്പിക്കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇത്തരം നടപടികള്‍ക്ക് ഭരണഘടനാ സാധുതയുണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് ഹൈദരാബാദില്‍ ബി ജെ പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മതാടിസ്ഥാനത്തിലുള്ള സംവരണത്തെ ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ പോലും എതിര്‍ത്തിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവാണ് സംവരണം കൂട്ടാനുള്ള നീക്കത്തിനു പിന്നില്‍ എന്നതുകൊണ്ടല്ല ഇതിനെ ബിജെപി എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാന രൂപീകൃതമാകുന്നതിനു മുന്‍പ് അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന രാജശേഖര റെഡ്ഡിയുടെയും ഇപ്പോഴത്തെ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും കാലത്ത് ഇത്തരം സംവരണ നീക്കങ്ങളെ ബിജെപി എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു പാക്കിസ്ഥാന്റെ പിറവിക്ക് ഇത്തരം നടപടികള്‍ വഴിതെളിച്ചേക്കുമെന്നതിനാലാണ് ബിജെപി മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിര്‍ക്കുന്നത്. ഇന്ത്യയെ ആകമാനം ബാധിക്കുന്ന നയമാണ് ഇക്കാര്യത്തില്‍ ബിജെപിക്കുള്ളത്. അല്ലാതെ, ബിജെപിയുടെ തെലങ്കാന യൂണിറ്റിന്റെ മാത്രം തീരുമാനല്ലാ എന്നും നായിഡു പറഞ്ഞു. ബി ജെ പി മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സാമൂഹിക നിലവാരവും പിന്നോക്കാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സംവരണമാണ് ഭരണഘടനയ്ക്ക് അനുസൃതമായിട്ടുള്ളത്. അതിനെതിരായ എല്ലാ നടപടികളും ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതാടിസ്ഥാനത്തിനുള്ള സംവരണം ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവിന് കാരണമാകും. രാജ്യത്തിനകത്ത് മറ്റൊരു രാജ്യത്തിനായി വാദിക്കാന്‍ അത് അവസരമൊരുക്കും. മാത്രമല്ല, ആളുകള്‍ക്കിടയില്‍ വിഭാഗീയത വളരാനും സാമൂഹികാന്തരീക്ഷം തകരാനും ഇത്തരം നടപടികള്‍ കാരണമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Also Read:
മോഹന്‍ലാലിനൊപ്പം ഇഴുകിച്ചേര്‍ന്ന് കുളത്തിന്റെ കല്‍പ്പടവില്‍ ഇരുന്നതില്‍ കുറ്റബോധമില്ല: ഭാനുപ്രിയ
Keywords: Reservation Over Religion May Lead To Another Pakistan: Venkaiah Naidu, Hyderabad, Constitution, BJP, Minister, news, Religion, Kasaragod, Top-Headlines,Constitution, Kerala.