'കൈതാങ്ങ് 2017' പദ്ധതിക്ക് തുടക്കമായി
Jun 23, 2017, 10:00 IST
മീത്തല്‍മാങ്ങാട്: (www.kasargodvartha.com 23.06.2017) ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാടിന്റെ റമദാന് റിലീഫ് 'കൈതാങ്ങ്' ന്റെ 2017 വര്‍ഷ പദ്ധതിക്ക് തുടക്കമായി. കൂളിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി സഖാഫി പദ്ധതി ഉദ്ഘാടനം ചെയ്തു. കൂളിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
അടിയന്തിരഘട്ടങ്ങളില്‍ ആവശ്യമായ സഹായ ഇടപെടലുകള്‍ അടിയന്തിരമായി ചെയ്ത് അര്‍ഹരെ പരസ്യപ്പെടുത്താതെ അവരിലെത്തിക്കുക' എന്ന ലക്ഷ്യത്തില്‍ സന്നദ്ധ സാമൂഹ്യ സേവന മേഖലയില്‍ മീത്തല്‍ മാങ്ങാട് കേന്ദ്രമാക്കി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന വികെയര്‍ മീത്തല്മാങ്ങാടിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, വീല്‍ചെയര്‍, ആധുനിക ചെക്കപ്പ് യന്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ നല്‍കിവരുന്ന 'ആരോഗ്യനാട്' പദ്ധതി, അടിയന്തിരമായി ആശുപത്രി ചികിത്സ സഹായവും, ദുരന്ത നിവാരണ സഹായവും ചെയ്യുന്ന 'വികെയര്‍ എമര്‍ജന്‍സി കെയര്‍' പദ്ധതി, നിര്‍ധനര്‍ക്കുള്ള വിവാഹ ധന സഹായ പദ്ധതിയായ 'വികെയര്‍ മംഗല്യനിധി', കുടിവെള്ള പദ്ധതി, നിര്‍ധന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുകയും, വിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ സഹായിക്കുകയും ചെയ്യുന്ന 'വികെയര്‍ എജ്യു കെയര്‍' പദ്ധതി തുടങ്ങിയവ നടന്നുവരുന്നു.
നിര്‍ധനര്‍ക്കുള്ള പാര്‍പ്പിടം പദ്ധതിയില്‍ 'ബൈത്തുല്‍ അയാന്' വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിനായൊരുങ്ങിയിരിക്കുകയാണിപ്പോള്. കൂളിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ്കുഞ്ഞി കൂളിക്കുന്ന്, വികെയര്‍ രക്ഷാധികാരികളായ അബ്ദുല്ല നെല്ലിക്കുന്ന്, സീതി ഖാദര്‍, വൈസ് പ്രസിഡന്റ് സാദിഖ് ബാവിക്കര, കോര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞി കുളത്തിങ്കല്‍, അഡ്മിനിസ്ട്രേറ്റീവ് അംഗം ഗഫൂര്‍ യു എം, വികെയര്‍ അംഗങ്ങളും, വികെയര്‍ ജി സി സി പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mangad, Ramadan, Religion, Programme, Inauguration, Kasaragod, We Care Meethal Mangad.