നാടിന്റെ യോഗക്ഷേമത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് വേക്കപ്പിനൊപ്പം തദ്ദേശവാസികളും കൈകോര്‍ക്കണം: ബഷീര്‍ അലി ശിഹാബ് തങ്ങള്‍
Jun 6, 2017, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2017) നാടിന്റെ യോഗക്ഷേമത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് വേക്കപ്പിനൊപ്പം (വെല്‍ഫയര്‍ അസോസിയേഷന്‍ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ്) തദ്ദേശവാസികളും കൈകോര്‍ക്കണമെന്ന് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വേക്കപ്പിന്റെ സമര്‍പ്പണം 2017 ന്റെ ഭാഗമായി സംഘടിപ്പിച്ച സുപ്ര ഇഫ്താര്‍ മീറ്റ് -2 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെര്‍ക്കളം അബ്ദുല്ല മുഖ്യാതിഥിയായി. വ്രതശുദ്ധിയുടെ നാളുകളില്‍ സര്‍വ കാമനകളും ലംഘിച്ച് ദൈവത്തിങ്കലേക്ക് കയ്യും കണ്ണും കൂര്‍പ്പിച്ചവര്‍ക്കാകട്ടെ ഈ സമര്‍പ്പണം എന്ന് അദ്ദേഹം പറഞ്ഞു. ഹക്കീം കുന്നില്‍, ഹംസ പാലക്കി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വേക്കപ്പ് ചെയര്‍മാന്‍ അസീസ് അബ്ദുല്ല പരിപാടി നിയന്ത്രിച്ചു.
തെരുവിലേക്ക് തുറന്ന മിഴികളില്‍ കാണുന്നതൊക്കെയും വിശപ്പിന്റെ കാണാകാഴ്ചകളാണ്. റമദാന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന 'ഉച്ചവിശപ്പറിയരുത്, ഇനിയാരും ഈ നഗരപരിധിയില്‍' എന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ബഷീര്‍ അലി ശിഹാബ് തങ്ങള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് ഏ കെ മൊയ്തീന്‍ കുഞ്ഞിക്ക് നല്‍കി നിര്‍വഹിച്ചു. പദ്ധതിയുടെ പ്രാഥമിക മുന്നൊരുക്കങ്ങള്‍ക്ക് യു എ ഇയില്‍ നിന്നും റഫീഖ് അബ്ദുല്ല ചൗക്കി അയച്ചു തന്ന ചെക്ക് ചെര്‍ക്കളം അബ്ദുല്ലയില്‍ നിന്ന് മൂസ ഹാജി ചേരൂര്‍ ഏറ്റുവാങ്ങി പ്രകാശനം നടത്തി. മുഖ്യാതിഥികളെ സ്‌നേഹോപഹാരങ്ങള്‍ നല്‍കി യൂസുഫ് ഹൈദറും സിദ്ദീഖ് ഒമാനും സ്വീകരിച്ചു.
സ്‌കാനിയ ബെദിര സ്വാഗതവും അബ്ദുല്ല ആലൂര്‍ നന്ദിയും പറഞ്ഞു. ഇഫ്താര്‍ മീറ്റില്‍ കാസര്‍കോടിന്റെ നന്മയുടെ വിവിധ മേഖലകളിലുള്ളവര്‍ സാന്നിധ്യമറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Ramadan, Programme, Inauguration, Ifthar Meet, Wakeup.