എസ് വൈ എസ് റമദാന്‍ പ്രഭാഷണത്തിന് ഉളിയത്തടുക്കയില്‍ തുടക്കമായി
Jun 8, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 08.06.2016) വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന സന്ദേശവുമായി എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമദാന്‍ ക്യാമ്പയിന്‍ ഭാഗമായി ഉളിയത്തടുക്ക സണ്‍ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍ റമദാന്‍ പ്രഭാഷണത്തിന് തുടക്കമായി. ജില്ലയില്‍ 30 കേന്ദ്രങ്ങളില്‍ എസ് വൈ എസ് ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നിര്‍വഹിച്ചു.
മധൂര്‍ സര്‍ക്കിള്‍ ആഭിമുഖ്യത്തില്‍ നടക്കുന്ന ദ്വിദിന പ്രഭാഷണത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പതാക ഉയര്‍ത്തി. സയ്യിദ് യു പി എസ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രമുഖ പ്രഭാഷകന്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവാണ് പ്രഭാഷണം നടത്തുന്നത്. സര്‍ക്കിള്‍ പ്രസിഡണ്ട് ഹുസൈന്‍ മുട്ടത്തൊടി സ്വാഗതവും എ എം മഹ് മൂദ് മുട്ടത്തൊടി നന്ദിയും പറഞ്ഞു.
സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് ഹംസ തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍, എം പി അബ്ദുല്ല ഫൈസി, മുനീര്‍ സഅദി നെല്ലിക്കുന്ന്, ബഷീര്‍ പുളിക്കൂര്‍, ഹാജി അമീറലി ചൂരി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ശംസീര്‍ പട്‌ള, അബ്ബാസ് മധൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ 9.30ന് സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങളുടെ പ്രാര്‍ത്ഥനയോടെ പരിപാടി തുടങ്ങും. സോണ്‍ പ്രസിഡണ്ട് സുലൈമാന്‍ സഖാഫി ദേശാംകുളത്തിന്റെ അധ്യക്ഷതയില്‍ കേരള മുസിലം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്യും.
സര്‍ക്കിള്‍ സെക്രട്ടറി അലി സഖാഫി ചെട്ടുംകുഴി സ്വാഗതവും സത്താര്‍ പട്‌ള നന്ദിയും പറയും. ഉച്ചക്ക് 12ന് നടക്കുന്ന സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.
Keywords : SYS, Ramadan, Uliyathaduka, Campaign, Kasaragod, SYS Ramadan speech started.