ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം: അര്‍ളടുക്ക തങ്ങള്‍
Jun 13, 2016, 09:30 IST
നെല്ലിക്കട്ട: (www.kasargodvartha.com 13/06/2016) പരിശുദ്ധ റമദാന് മാസം ആരാധനകളെ പോലെ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ബദിയഡുക്ക സോണ്‍ പ്രസിഡണ്ട് സയ്യിദ് യു പി എസ് അലവിക്കോയ തങ്ങള്‍ അര്‍ളടുക്ക. എസ് എസ് എഫ്, എസ് വൈ എസ് നെല്ലിക്കട്ട യൂണിറ്റ് നല്കുന്ന റമദാന് കിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധൂര്‍ത്തും ആഡംബരവും പാടെ ഒഴിവാക്കാന്‍ മുസ്ലിം സമൂഹം തയ്യാറാകേണ്ടതുണ്ട്. നിറഞ്ഞൊഴുകുന്ന പുഴയില്‍ നിന്ന് പോലും അനാവശ്യമായി വെള്ളം എടുക്കരുതെന്ന് പഠിപ്പിച്ച ഒരു നേതാവിന്റെ അനുയായികള്‍ക്ക് എങ്ങിനെയാണ് ധൂര്‍ത്തടിക്കാന്‍ പറ്റുക. നോമ്പ് തുറ സമയത്ത് അനാവശ്യമായി ഭക്ഷണം ഉണ്ടാക്കി വേസ്റ്റാക്കുന്ന രീതി ഇസ്ലാമിക വിശ്വാസത്തിന് യോജിച്ചതല്ല. ലളിതമായ ജീവിത രീതിയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ എല്ലാവരും മുന്നോട്ട് വരണം. എസ് എസ് എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂറോളം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഘട്ടം ഘട്ടമായാണ് എസ് എസ് എഫ് നെല്ലിക്കട്ട യൂണിറ്റ് റമദാന് കിറ്റ് നല്‍കുന്നത്. നെല്ലിക്കട്ട ബദ്രിയ സ്റ്റോറില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഫൈസല്‍ നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ ആമൂസ് നഗര്‍, നൂറുദ്ദീന്‍ ബാലടുക്ക, അബ്ദുര്‍ റഹ് മാന്‍ എ ജി, ഹസൈനാര്‍ നെല്ലിക്കട്ട, ഷംസുദ്ദീന് നെല്ലിക്കട്ട, സഖരിയ്യ നെല്ലിക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : SYS, SSF, Nellikatta, Ramadan, Inauguration.