city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൈശാചികതക്കും അരുതായ്മകള്‍ക്കുമെതിരെ സമരസജ്ജരാകണം: കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി

ആലംപാടി: (www.kasargodvartha.com 23/06/2016) മനസ്സിനെ ദുഷിപ്പിക്കുന്ന പൈശാചിക ചിന്തകള്‍ക്കും പ്രേരണകള്‍ക്കുമെതിരെ വിശ്വാസി സ്വയം പ്രതിരോധം സൃഷ്ടിക്കണമെന്നും അരുതായ്മക്കും അശ്ലീലങ്ങള്‍ക്കുമെതിരെ സമരസജ്ജരാകണമെന്നും എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പറഞ്ഞു. ചെങ്കള സര്‍ക്കിള്‍ എസ് വൈ എസ് സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തില്‍ ബദ്‌റിന്റെ സന്ദേശം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പിറന്ന നാട്ടില്‍ പലായനം ചെയ്യേണ്ടിവന്ന ഒരു ജനതയുടെ ചെറുത്തുനില്‍പിന്റെയും പ്രതിരോധത്തിന്റെയും സമരമാണ് ബദര്‍ യുദ്ധം. ഏതെങ്കിലും മതത്തിനെതിരിലോ ആശയങ്ങളുടെ ഉന്മൂലനത്തിനോ ഇസ്‌ലാം ആയുധമെടുത്തിട്ടില്ല. സമാധാനത്തിന്റെ പുനഃസ്ഥാപനത്തിന് വേണ്ടി മാത്രമായിരുന്നു ഇസ്‌ലാമിക യുദ്ധങ്ങള്‍.

സയ്യിദ് യു പി എസ് തങ്ങള്‍ മിനി എസ്റ്റേറ്റ് അധ്യക്ഷത വഹിച്ചു. സൈതലവി തങ്ങള്‍ ചെട്ടുംകുഴി സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഹാജി ശംസുദ്ദീന്‍ പുതിയപുര, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ് ഹനീഫ് അമാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

പൈശാചികതക്കും അരുതായ്മകള്‍ക്കുമെതിരെ സമരസജ്ജരാകണം: കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി


Keywords : Alampady, SSF, Ramadan, Programme, Inauguration, Kattippara Abdul Kadir Saqafi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia