ആത്മീയ നിര്‍വൃതിയുടെ നിറവില്‍ എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണത്തിന് സമാപനം
Jun 19, 2017, 18:25 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2017) 'ഖുര്‍ആന്‍ സുകൃതങ്ങളുടെ വചന പൊരുള്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ശംസുല്‍ നഗറില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണം മജ്ലിസുന്നൂറോടെ സമാപിച്ചു. വിശുദ്ധ റമദാന്റെ ആത്മീയ നിര്‍വൃതിയില്‍ പ്രഭാഷണം ശ്രവിക്കാനും ദുആ മജ്ലിസില്‍ പങ്കെടുക്കാനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
വിശുദ്ധ റമദാനിന്റെ ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിക്കുന്ന നരക മോചനത്തിന്റെ പത്തില്‍ പാപങ്ങള്‍ ഏറ്റ് പറഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാനുള്ള അസുലഭ സന്ദര്‍ഭമായിട്ടാണ് ഈ വിഞ്ജാന സദസിലേക്ക് മൂന്ന് ദിവസങ്ങളിലായി വിശ്വാസികള്‍ ഒഴുകിയെത്തിയത്.
റമദാന്‍ പ്രഭാഷണത്തിന്റെ സമാപനം സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന സ്വാഗതം പറഞ്ഞു. മജ്ലിസുന്നൂര്‍ ആത്മീയ മജ്ലിസിന്ന് കര്‍ണാടക സമസ്ത പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നേതൃത്വം നല്‍കി.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ശംസുല്‍ ഉലമ സ്മാരക അവാര്‍ഡ് ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമക്ക് പള്ളിക്കര ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നല്‍കി. സമസ്ത പൊതു പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഏഴാം തരത്തില്‍ റാങ്ക് നേടിയ ചട്ടഞ്ചാലിലെ അലീമ ഫിദ്യയ്ക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ സ്നോഹോപഹാരം സമസ്ത വിദ്യാഭ്യസ ബോര്‍ഡ് സെക്രട്ടറി എം.എ. ഖാസിം മുസ്ലിയാര്‍ നല്‍കി. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി പ്രഭാഷണം നടത്തി. എസ്.പി.എസ് അബൂബക്കര്‍ തങ്ങള്‍ അല്‍ ഹൈദ്രോസി ചെട്ടുംകുഴി, എം.എസ്.എ പൂക്കോയ തങ്ങള്‍ മുട്ടത്തൊടി, ഹനീഫ തങ്ങള്‍ ചേരൂര്‍ ചെങ്കളം, അബ്ദുല്ല ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബാവഹാജി മേല്‍പറമ്പ്, എസ്.പി സ്വലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ബഷീര്‍ ദാരിമി തളങ്കര, സലാം ഫൈസി പേരാല്‍, സി.ബി അബ്ദുല്ല ഹാജി, മൂസഹാജി ചേരൂര്‍, എം.എ ഖലീല്‍, സുബൈര്‍ ദാരിമി പൈക്ക, കെ.എം സൈനുദ്ദീന്‍ ഹാജി, സിദ്ദീഖ് അസ്ഹരി, യൂനുസ് ഫൈസി, സിദ്ദീഖ് ബെളിഞ്ചം, ഐപി മുഹമ്മദ് ഫൈസി, മുഹമ്മദ് കുഞ്ഞി തുരുത്തി, ഷരീഫ് നിസാമി മുഗു, ഇസ്മാഈല്‍ മച്ചംപാടി, യൂനുസ് ഹസനി, ദാവൂദ് ഹാജി ചിത്താരി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, പാണലം അബ്ദുല്ല മൗലവി, റഊഫ് ഉദുമ, ഇര്‍ഷാദ് ഹുദവി ബെദിര, ഹാരിസ് ഗാളിമുഖം സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, SKSSF, Ramadan, news, SKSSF Ramadan preaching end