city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തിന് തയ്യാറെടുക്കണമെന്ന് എസ് ഡി പി ഐ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് ഇല്യാസ് തുംബെ

കാസര്‍കോട്: (www.kasargodvartha.com 21.05.2019) രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തിന് സാഹോദര്യത്തിലും, സമാധാനത്തിലും വികസനത്തിലുമധിഷ്ടിതമായ ഒരു രാജ്യത്തിനായി നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട കാലത്തിലൂടെയാണ് രാജ്യം പോയി കൊണ്ടിരിക്കുന്നതെന്ന് എസ് ഡി പി ഐ കര്‍ണാടക
 സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് തുംബെ പറഞ്ഞു. എസ് ഡി പി ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തിന് തയ്യാറെടുക്കണമെന്ന് എസ് ഡി പി ഐ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് ഇല്യാസ് തുംബെ

എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സി പി എം കാസര്‍കോട് ഏരിയ സെക്രട്ടറി ഹനീഫ് പാണളം, ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍നായര്‍, റിയാസ് പറങ്കിപേട്ട്, ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ഐ എന്‍ എല്‍ നേതാവ്, അജിത് കുമാര്‍ ആസാദ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ഖാദര്‍ ചട്ടഞ്ചാല്‍, എം എ ഷാഫി, ഉത്തരദേശം ഡയറക്ടർ മുജീബ് അഹ് മദ്, ഷരീഫ് പടന്ന, സി ടി സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. ഇഖ്ബാല്‍ ഹൊസങ്കടി, ഷാഫി തെരുവത്ത് (മാധ്യമം), സുബൈര്‍ പള്ളിക്കാല്‍ (കാസര്‍കോട് വാര്‍ത്ത), കുഞ്ഞികണ്ണന്‍ മുട്ടത്ത് (കെ വാര്‍ത്ത), ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി, സകരിയ്യ കുന്നില്‍, മുബാറക്ക്, അഷ്‌റഫ് കോളിയടുക്കം, ഫൈസല്‍ കോളിയടുക്കം, സാലിഹ് നെല്ലിക്കുന്ന്, ഖാദര്‍ കരിപ്പൊടി, ഫൈസല്‍ അറഫ, അഷ്‌റഫ് അണങ്കൂര്‍ തുടങ്ങി വിവിധ സാംസ്‌കാരിക- രാഷ്ട്രീയ- മാധ്യമപ്രവര്‍ത്തകര്‍ സംബന്ധിച്ചു.
രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തിന് തയ്യാറെടുക്കണമെന്ന് എസ് ഡി പി ഐ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് ഇല്യാസ് തുംബെ


Keywords: Kasaragod, Kerala, news, SDPI, Ramadan, SDPI Kasaragod District committee Ifthar meet conducted
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia