city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആത്മീയസംഗമം തീര്‍ത്ത് സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ സമാപനം

ദേളി: (www.kasargodvartha.com 30/06/2016) വിശുദ്ധ റമദാനിന്റെ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം പതിനായിരങ്ങളുടെ മഹാ സംഗമം തീര്‍ത്ത് സമാപിച്ചു. നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ പ്രവിശാലമായ തീരത്ത് ജനസാഗരം തീര്‍ക്കുകയായിരുന്നു.

ഉത്തര മലബാറിലെ ഏറ്റവും വലിയ സമൂഹ നോമ്പ്തുറയ്ക്കും തറാവീഹ് ജമാഅത്തിനും സഅദാബാദ് വേദിയായി. പ്രമുഖ സയ്യിദുമാരുടെ നേതൃത്വത്തില്‍ പാതിരാവും പിന്നിട്ട് നടന്ന ആത്മീയ സംഗമത്തിലും പാപമോചന പ്രാര്‍ത്ഥനയിലും നിറകണ്ണുകളോടെ വിശ്വാസികള്‍ തടിച്ചു കൂടി.

ളുഹര്‍ നിസ്‌കാരാനന്തരം നടന്ന ഖത്മുല്‍ ഖുര്‍ആന്‍ പരിപാടിക്ക് സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാര്‍ നേതൃത്വം നല്‍കി. നൂറുല്‍ ഉലമാ എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ടയും ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് മുത്തുക്കോയ തങ്ങളും നേതൃത്വം നല്‍കി. സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ പ്രാര്‍ത്ഥന നടത്തി. മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം സമസ്ത വൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് ഹിബതുല്ല അല്‍ ബുഖാരി, സയ്യിദ് കെ പി എസ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എ ബി മൊയ്തു സഅദി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഇബ്രാഹിം ദാരിമി ഗുണാജെ, മുല്ലച്ചേരി അബ്ദുര്‍ റഹ് മാന്‍ ഹാജി, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ജലീല്‍ സഖാഫി മാവിലാടം, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, അബ്ദുന്നാസര്‍ പള്ളങ്കോട്, സ്വലാഹുദ്ദീന്‍ അയ്യൂബി, സിദ്ദീഖ് സഖാഫി ആവളം, എം ടി പി അബ്ദുര്‍ റഹ് മാന്‍ ഹാജി, സി എല്‍ ഹമീദ്, സത്താര്‍ ചെമ്പരിക്ക, അബ്ദുര്‍ റസാഖ് സഅദി, സ്വാലിഹ് ഹാജി മുക്കൂട്, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, സ്വാലിഹ് ഹാജി ചെങ്കള തുടങ്ങിയവര്‍ സംബന്ധിച്ചു.

വിര്‍ദുലത്വീഫ്, സമൂഹ നോമ്പ് തുറ, ഇഹ്തികാഫ് ജലസ, തറാവീഹ് - തസ്ബീഹ് - വിത്‌റ് നിസ്‌കാരം തുടങ്ങിയവയ്ക്ക് ശേഷം നടന്ന സമാപന കൂട്ടു പ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുദ്ദീന്‍ അല്‍ ബുഖാരി കൂരിക്കുഴി നേതൃത്വം നല്‍കി.

ആത്മീയസംഗമം തീര്‍ത്ത് സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ സമാപനം

Keywords : Deli, Jamia-Sa-adiya-Arabiya, Ramadan, Prayer Meet, Inauguration, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia