പതിനേഴാം വര്‍ഷവും വ്രത വിശുദ്ധിയിലലിഞ്ഞ് രവീന്ദ്രന്‍
Jun 3, 2017, 18:31 IST
ബോവിക്കാനം: (www.kasargodvartha.com 03/06/2017) ഈ വര്‍ഷവും മുഴുവന്‍ നോമ്പെടുക്കാനൊരുങ്ങി തുടര്‍ച്ചയായ 17 -ാം വര്‍ഷവും വ്രത വിശുദ്ധിയിലലിഞ്ഞു ചേരുകയാണ് രവീന്ദ്രന്‍. പെരുമ്പള പാലിച്ചിയടുക്കം സ്വദേശിയും മുളിയാര്‍ പഞ്ചായത്തിലെ ക്ലര്‍ക്കുമായ കെ രവീന്ദ്രനാണ് തുടര്‍ച്ചയായ 17 -ാം വര്‍ഷത്തിലും റമദാന്‍ മാസത്തിലെ എല്ലാ നോമ്പുമെടുത്ത് മുസ്ലിംകളുടെ വ്രതത്തിനു ഐക്യദാര്‍ഢ്യം നേരുന്നത്.
16 വര്‍ഷം മുന്‍പാണ് ആദ്യമായി ഒരു കൗതുകത്തിനു വേണ്ടി നോമ്പ് അനുഷ്ഠിക്കാന്‍ തുടങ്ങിയത്. പിന്നീടങ്ങോട്ട് മുടങ്ങാതെ എല്ലാ വര്‍ഷവും നോമ്പെടുക്കല്‍ തുടരുകയാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ ചെറിയ ക്ഷീണവും ബുദ്ധിമുട്ടുമുണ്ടാവുമെങ്കിലും പിന്നീട് വലിയ പ്രയാസമെന്നും ഇല്ലെന്നാണ് രവീന്ദ്രന്‍ പറയുന്നത്. കഴിഞ്ഞ 16 വര്‍ഷമായി ഒരു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിച്ചതുകൊണ്ട് തന്റെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളുണ്ടായിട്ടുണ്ടെന്നും പല രോഗങ്ങളെ തടയാനും സാധിച്ചിട്ടുണ്ടെന്നും രവീന്ദ്രന്‍ സാക്ഷ്യപെടുത്തുന്നു. ഇതുകൊണ്ടാണ് എല്ലാ വര്‍ഷവും നോമ്പെടുക്കുന്നത്.
ഓഫീസില്‍ ജോലി ചെയ്യുന്നതിനും നോമ്പനുഷ്ഠിക്കുന്നത് ഒരു തടസമാവുന്നിലെന്നാണ് രവീന്ദ്രന്‍ പറയുന്നത്. വീട്ടിലുള്ളവരും പൂര്‍ണ പിന്തുണ നല്‍കുകയാണ് രവീന്ദ്രന്റെ വ്രതാനുഷ്ഠാനത്തിന്. പുലര്‍ച്ചെ നാല് മണിക്ക് ഭാര്യയുണ്ടാക്കി നല്‍കുന്ന അത്താഴം കഴിച്ചാണ് നോമ്പ് തുടങ്ങുന്നത്. ബാങ്കുവിളി കേട്ടാല്‍ വീട്ടില്‍ വച്ച് തന്നെയാണ് നോമ്പ് തുറക്കുന്നത്. ഒരു മാസക്കാലം പകല്‍ മുഴുവന്‍ പട്ടിണി കിടക്കുന്നത് മാത്രമല്ല നോമ്പെന്നും പട്ടിണിയും ദാരിദ്രവും എന്താണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് മറ്റുള്ളവരെ സഹായിക്കുകയും ചെയ്യാന്‍ നോമ്പെടുക്കുന്നതിലൂടെ സാധിക്കുമെന്നാണ് രവീന്ദ്രന്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bovikanam, Ramadan, Religion, Kasaragod, Trending, Featured, Ramadan Fasting, Ravindran, Clerk.