city-gold-ad-for-blogger

റമദാന്‍ സന്ദേശം: ഹാരിസ് ദാരിമി ബെദിര

(www.kasargodvartha.com 20/06/2016) വിശ്വാസികള്‍ക്ക് വഴികള്‍ തെളിച്ച് വിശുദ്ധ റമദാന്‍ മുന്നേറുന്നു. നന്മയുടെ പൂക്കാലമായ ഈ വിശുദ്ധ മാസം പുണ്യങ്ങള്‍ വാരിക്കൂട്ടാനും പാപമോചനത്തിനുമുള്ള സുവര്‍ണാവസരമാണ് ഒരു വിശ്വാസിയെ സംബന്ധിച്ചടുത്തോളം. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത് കൊണ്ടാണ് റമദാനില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത് എന്ന് അല്ലാഹു വ്യക്തമാക്കുന്നുണ്ട്. പരിശുദ്ധമാക്കപ്പെട്ട റമദാനില്‍ വിശുദ്ധ ഖുര്‍ആനുമായിട്ടുള്ള ബന്ധം ഊട്ടിയുറപ്പിക്കണം. നാം കൂടുതല്‍ സമയവും ചിലവഴിക്കേണ്ടത് വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനാണ്.

മനസ് കൊണ്ടും, പ്രവൃത്തി കൊണ്ടും ചെയ്ത പാപക്കറകള്‍ മായ്ക്കാനുള്ള വിശ്വാസികള്‍ക്ക് നാഥന്‍ കനിഞ്ഞു നല്‍കിയ വിരുദ്ധ മാസമാണ് റമദാന്‍. നാഥന്റെ കാരുണ്യത്തിന്റെ നോട്ടവും പാപമോചനത്തിന്റെ ദിവസങ്ങളും പ്രതിഫലങ്ങള്‍ വന്‍ വര്‍ധനവ് നല്‍കി കാരുണ്യവാന്‍ അടിമകളെ സന്തോഷിപ്പിക്കുകയാണ്.

പലപ്പോഴും നോമ്പുതുറ സല്‍ക്കാരത്തിന്റെ മഹത്വത്തിനിടയില്‍ പലതും നാം മറക്കുമ്പോള്‍ യഥാര്‍ത്ഥ്യത്തില്‍ ഒന്നും നേടുന്നില്ല. ആര്‍ഭാടവും ധൂര്‍ത്തും നോമ്പ് തുറസല്‍ക്കാരത്തിനടിയില്‍ കൊണ്ടു വരാതിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഓട്ടത്തിനിടയില്‍ ജമാഅത്ത് നിസ്‌കാരം പോലും നഷ്ടപ്പെടുന്നത് പലരും ശ്രദ്ധിക്കാറുമില്ല. ഓരോ സെക്കന്‍ഡറും മഹത്വരമാക്കപ്പെട്ടതാണ്.

തറാവീഹുകളും, ഖുര്‍ആന്‍ പാരായണവും, നമസ്‌കാരവും, ഖിയാമുല്ലൈലുകളും, ഈതികാഫും വിശുദ്ധിയുടെ അടയാളങ്ങളാണ്. മനസും ഇതോടൊപ്പം പരിശുദ്ധമാക്കപ്പെടും. അവസാന പത്തിലെ വര്‍ഷങ്ങളുടെ പ്രതിഫലം ഒറ്റ ദിവസം കൊണ്ട് നാഥന്‍ നല്‍കുന്ന ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് കൊണ്ട് പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്ന സമുദായമാകണം നാം.

സോഷ്യല്‍ മീഡിയകളില്‍ നിന്നും, ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ നിന്നും ഹൈറേഞ്ചില്‍ റമദാന്‍ ആഘോഷിക്കുന്ന നമ്മുടെ ദുരവസ്ഥ മാറണം.

റമദാന്‍ സന്ദേശം: ഹാരിസ് ദാരിമി ബെദിര

Keywords : Ramadan, SKSSF, Message, Haris Darimi Bedira.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia