city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമദാന്‍ ഫാമിലി ക്വിസ് തുടങ്ങി

തളങ്കര: (www.kasargodvartha.com 12/06/2016) മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയും ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സംഘടന ഇബാദയും സംയുക്തമായി സംഘടിപ്പിക്കുന്ന റമദാന്‍ ഫാമിലി ക്വിസ് തുടങ്ങി. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3003 രൂപ, 2002 രൂപ, 1001 രൂപ എന്നിങ്ങനെയാണ് സമ്മാനം. മറ്റു അഞ്ചു പേര്‍ക്ക് ആകര്‍ഷകമായ പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. റമദാന്‍ 23ന് മുമ്പ് മുപ്പതോളം വരുന്ന ചോദ്യങ്ങളുടെ ശരിയുത്തരം രേഖപ്പെടുത്തി വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ക്വിസ് ബോക്‌സില്‍ നിക്ഷേപിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

റഈസ് ഹുദവി അല്‍മാലികി, ഇബ്രാഹിം ഹുദവി അല്‍മാലികി, വിദ്യാര്‍ത്ഥികളായ അസീസ്, ഇസ്മാഈല്‍, നംഷീര്‍, മുജ്തബ, റാഷിദ്, റഊഫ്, യാസിര്‍, സവാദ് എന്നിവര്‍ സംബന്ധിച്ചു.
റമദാന്‍ ഫാമിലി ക്വിസ് തുടങ്ങി
Keywords:  Kasaragod, Kerala, Quiz, Ramadan, Competition, Malik deenar, Malik deenar Islamic Academy, Imama, Ibada, Principal, Siddeeque Nadvi Cheroor, Ramadan family quiz by Malik Deenar Islamic Academy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia