വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം
Jul 5, 2016, 17:30 IST
നോമ്പ് അനുഭവം: ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
(www.kasargodvartha.com 05.07.2016) സുകൃതങ്ങള്‍ പെയ്തിറങ്ങിയ വിശുദ്ധ റമദാന്‍ വിടചൊല്ലുകയാണ്. റമദാനിന്റെ ഒടുവിലെ വെള്ളിയാഴ്ച പള്ളി മിഹ്‌റാബില്‍ നിന്ന് ഖത്തീബുമാര്‍ ഖുതുബയില്‍ റമളാനിനും തറാവീഹിനും സലാം പറഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ ഇടറിയ തൊണ്ടയില്‍ നിന്നും നിര്‍ഗളിച്ച ആ സലാമിന്റെ സ്വരം കേട്ടപ്പോള്‍ പലരുടെയും ഹൃദയം വിങ്ങിപ്പൊട്ടി...വിശ്വാസിയുടെ വിളവെളുപ്പ് കാലമാണ് റമദാന്‍. കലുഷിത ഹൃദയത്തെ സ്ഫുടമാക്കി യാത്ര പറയുന്ന റമദാനിനെ സ്‌നേഹിച്ചവര്‍ക്ക് ഇഹപര വിജയമുറപ്പ്. റമദാനിനെ സ്‌നേഹിച്ചവര്‍ ദു:ഖിക്കുന്ന ദിനമായിരുന്നു അവസാന പത്ത്. റമദാനിന്റെ വിടയെ സന്തോഷിക്കുന്നവര്‍ക്ക് ദു:ഖത്തിന്റെ നാളുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നാണല്ലോ ചൊല്ല്.
റമദാനിന്റെ വരവില്‍ സന്തോഷിക്കുകയും വിട ചൊല്ലലില്‍ സഹതപിച്ച് കരയുകയും ചെയ്യുന്ന നിഷ്‌കളങ്കനെ നേരില്‍ കാണാന്‍ അവസരം കിട്ടി. മഞ്ചേശ്വരം മള്ഹറാണ് വേദി. മള്ഹര്‍ വിമണ്‍സ് കോളേജ് അധ്യാപകനും മുട്ടം സ്വദേശിയുമായ സിയാദ് മാസ്റ്ററുടെ റമദാന്‍ ജീവിതം യുവ സമൂഹത്തിന് പാഠമാണ്. റമദാന്‍ പിറവി ദര്‍ശനത്തിന് മുമ്പേ സിയാദ് മാസ്റ്റര്‍ മള്ഹര്‍ പള്ളിയില്‍ ഇഹ്തികാഫിനെത്തും. റമദാനായാല്‍ ആരാധനാ നിരധനാകും. പിന്നെ നിസ്‌കാരവും ഖുര്‍ആനോത്തും ദിഖ്ര്‍ ഔറാദും മാത്രം. സിയാദിന്റെ റമദാന്‍ ജീവിതം കൗതുകമാണ്. മുഴു സമയവും ഇബാദത്തായി കൂടുന്ന ശൈലി.
റമദാനിന്റെ പ്രതിഫലങ്ങളോര്‍ത്ത് സെക്കന്‍ഡ് മുറിയാതെ ചുണ്ടനക്കുകയാണ് സിയാദ്. വിശുദ്ധ മാസത്തിന്റെ അവസാന പത്തില്‍ മള്ഹര്‍ പള്ളിയില്‍ കരച്ചില്‍ കേള്‍ക്കാം. പൈതല്‍ വാവിട്ടു കരയുന്നത് പോലെ തേങ്ങുകയാണ് ആ ചെറുപ്പക്കാരന്‍. മഗ് രിബ് ബാങ്കിലും വെള്ളിയാഴ്ച ഖുതുബ കേള്‍ക്കുമ്പൊഴെല്ലാം വിങ്ങിപൊട്ടുകയാണ് സിയാദ്. റമദാനിന്റെ അവസാന നിമിഷങ്ങള്‍ കണ്ണീര്‍ കൊണ്ട് മുഖം കഴുകുകയാണദ്ദേഹം. റമദാനിനെ കൂട്ടുകാരനാക്കിയ യുവാവാണദ്ദേഹം. സ്‌നേഹിച്ചവര്‍ക്ക് ഇഷ്ട കൂട്ടുകാരനാണ് റമദാനെന്ന് തെളിയിക്കുകയാണ് സിയാദിന്റെ റമദാന്‍ ജീവിതം.
ഈ വര്‍ഷത്തെ റമദാനില്‍ വായനക്കാര്‍ക്കായി നവ്യാനുഭവം നല്‍കുകയായിരുന്നു. മുന്‍ ഗാമികളുടെ റമദാന്‍ ജീവിതം വര്‍ത്തമാന സമുഹത്തിനും ഭാവി തലമുറകള്‍ക്കും പഠിക്കാനും പകര്‍ത്താനുമായി വേറിട്ടൊരു ശൈലിയാണ് പകര്‍ന്നത്. ഇരുപത്തിയെട്ട് അതിഥികളുടെയും അനുഭവങ്ങള്‍ വ്യത്യസ്തമാണ്. ഗ്രാമ - നഗര - സംസ്‌കാരങ്ങള്‍ അതിഥികള്‍ പങ്കുവെച്ചപ്പോള്‍ ചരിത്രത്തിനുള്ള അമൂല്യമായ സംഭാവനകളാണതെന്ന് പിന്നീട് ബോധ്യമായി. നാടിന്റെ പഴയ ചിത്രം മനസ്സില്‍ തെളിയുന്നത് പോലെയായിരുന്നു ചിലരുടെ അവതരണ ശൈലി.
നാടന്‍ വര്‍ത്താനത്തിലൂടെ പഴമയുടെ ചരിത്രം പറഞ്ഞു തന്ന ആദൂര്‍ ആറ്റു തങ്ങളുടെ റംസാന്‍ അനുഭവം ഏറെ കൗതുകം നിറഞ്ഞതായിരുന്നു. ഭൂലോക ചിന്ത വലിച്ചെറിഞ്ഞ ആ സ്രേഷ്ഠ വ്യക്തിത്വം പറഞ്ഞു തന്ന കഥകള്‍ ചരിത്ര പ്രാധാന്യമുള്ളതാണ്. സൂക്ഷ്മതയുടെ പര്യായമായ ശൈഖുനാ അലിക്കുഞ്ഞി ഉസ്താദ്, കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് അതാഉല്ലാഹ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് യഹ് യല്‍ ബുഖാരി, പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍, ഖാസിം മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയ ആദരണീയരായ മാര്‍ഗ ദര്‍ശികള്‍, എം എല്‍ എമാരും പോലിസ് ഉദ്യോഗസ്ഥനും സമയം ചിലവഴിച്ചതാണ് നോമ്പനുഭവത്തിന്റെ വിജയമെന്ന് വിശ്വസിക്കുന്നതോടൊപ്പം എല്ലാ അതിഥികള്‍ക്കും ഹൃദ്യമായ ഭാവുകങ്ങള്‍ അറിയിക്കുന്നു.
ഓരോ ദിവസവും അതിഥികളുടെ അനുഭവങ്ങള്‍ വായിച്ച് ഫോണ്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ച പ്രിയ വായനക്കാര്‍ക്കും പ്രതികരണങ്ങള്‍ നടത്തി തെറ്റ് ചൂണ്ടി കാണിച്ച കൂട്ടുകാര്‍ക്കും 'നോമ്പനുഭവം' തയ്യാറാക്കാന്‍ പൂവണിയാന്‍ ഏറെ സഹായിക്കുകയും യാത്രയില്‍ അനുഗമിക്കുകയും ചെയ്ത മാന്യ സ്‌നേഹിതന്മാര്‍ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. ഓരോ ദിവസവും വ്യത്യസ്ഥരുടെ അനുഭവങ്ങളിലൂടെ ഹ്യദ്യമായ വായന അനുഭവമാണ് ഉണ്ടായത്. വിവിധ കോണുകളില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കാന്‍ ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സമുന്നതരായ സയ്യിദന്മാരുടെയും പണ്ഡിതന്മാരുടെയും നോമ്പ് അനുഭവം വിവരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷിക്കുന്നു.
പല പ്രമുഖരും ബാക്കിയുണ്ടെന്നറിയാം. പലരോടും ബന്ധപ്പെട്ടപ്പോള്‍ സംഭാഷണത്തിനുള്ള സാഹചര്യം ഒത്തു വരാത്തതിനാല്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. അവസാന നാളുകളില്‍ വ്യത്യസ്ഥ നാടുകളില്‍ നിന്ന് നോമ്പനുഭവം പങ്കുവെക്കാന്‍ പലരും വിളിച്ചിരുന്നു. കോളം തികഞ്ഞതിനാല്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. അവരോടെല്ലാം ക്ഷമ ചോദിക്കുകയാണ്. വാട്‌സപ്പ്, ഫേസ് ബുക്ക് വഴി അതിഥികളുടെ സന്ദേശം ലോകത്തെമ്പാടും എത്തിയപ്പോള്‍ പുതുവായനക്കാരെ പരിചയപ്പെടാനും സാധിച്ചു.
ഈ അവസരത്തിന് വഴിയൊരുക്കിയ കാസര്‍കോട്‌വാര്‍ത്തയേയും സഹകരിച്ച മുജീബ് കളനാടിനെയും അതിന്റെ ജീവനക്കാരെയും മറക്കാന്‍ പറ്റില്ല. എല്ലാവിധ സന്തോഷങ്ങളും അറിയിക്കുകയാണ്. ആ ഒരു ബന്ധത്തില്‍ നിന്നും ഉള്‍തിരിഞ്ഞു വന്ന ആശയമാണ് റംസാന്‍ അതിഥികളുടെ അനുഭവങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കണമെന്ന നിര്‍ദ്ധേശം.നാഥന്റെ വിധിയും വായനക്കാരുടെ സഹകരണവുമുണ്ടെങ്കില്‍ തീര്‍ച്ചയായും പുറത്തിറങ്ങുക തന്നെ ചെയ്യും.പുതിയൊരു സംരംഭം പൂവണിയാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന എന്നും ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയോടെ എല്ലാം എന്റെ മാര്‍ഗദര്‍ശിയും പ്രമുഖ ആത്മീയ നേതാവുമായിരുന്ന ഖാസി അസ്സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ പാവന സ്മരണക്ക് സമര്‍പ്പിക്കുന്നു.അതിഥികള്‍ക്ക് എല്ലാ മംഗളങ്ങളും നേര്‍ന്ന് വിധിയുണ്ടെങ്കില്‍ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ...
Keywords : Article, Ramadan, Eid, Manjeshwaram, Ramadan experience, NKM Belinja,