റമദാന്‍: വിശ്വാസിയുടെ വിളവെടുപ്പു കാലം
Jun 16, 2017, 12:00 IST
അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍
(www.kasargodvartha.com 16.06.2017) നന്മയുടെ പ്രതീകവും ആത്മീയതയുടെ വിരുന്നൊരുക്കി വിശുദ്ധ റമദാനിന്റെ ദിനങ്ങള്‍ വിശ്വാസികള്‍ക്ക് ആത്മദാഹം തീര്‍ക്കാനും സ്രഷ്ടാവിലേക്ക് അടുക്കാനുമുള്ള നിമിഷങ്ങളാണ്. റമദാന്റെ ഓരോ ദിനങ്ങളും ഒന്നിനൊന്ന് മെച്ചമായി പുണ്യങ്ങള്‍ പെയ്തിറങ്ങുന്നു.
അടിമ പതിനൊന്ന് മാസക്കാലം ചെയ്ത തെറ്റുകളും കുറ്റങ്ങളും നാഥനോട് ഏറ്റുപറഞ്ഞ് പശ്ചാതപിക്കുകയും അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യേണ്ട ദിനങ്ങളും നിമിഷങ്ങളുമാണ് റമദാനിലേത്.
ഇല്ലാത്തവന്റെ വേദനയും വിശപ്പിന്റെ ഉള്‍വിളിയും നേരിട്ട് അറിയാനും അനുഭവിക്കാനും റമദാനിലെ നോമ്പുകളിലൂടെ കഴിയുന്നു. വര്‍ത്തമാന കാലത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും രോഗങ്ങളെ സ്വയം വിളിച്ചു വരുത്തുമ്പോള്‍ റമദാന്‍ പകലിലെ നോമ്പും രാത്രിയിലെ നിസ്‌കാരവും ആരോഗ്യത്തെ ദൃഢമാക്കാനും ആത്മീയ വെളിച്ചത്തിലേക്ക് അടുക്കാനും കാരണമാകുന്നു. ഇതിലെല്ലാം ഉപരി ഹൃദയ ശുദ്ധി വരുത്തി സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കാനും നോമ്പിലൂടെ സാധിക്കുന്നു.
ഒരു നന്മ ചെയ്താല്‍ 70 മുതല്‍ എത്രയോ ഇരട്ടി പ്രതിഫലമാണ് റമദാനില്‍ അല്ലാഹു തന്റെ ദാസന് നല്‍കുന്നത്. പ്രവാചകന്‍ (സ) റമദാനിനെ മൂന്ന് ഭാഗങ്ങളാക്കി നമുക്ക് പഠിപ്പിച്ചു തന്നു. അദ്യത്തെ പത്ത് ദിനങ്ങള്‍ കാരുണ്യത്തിന്റെ ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ നാഥനോട് കരുണ ചോദിക്കുന്നവര്‍ക്ക് കനിവ് നല്‍കുന്നു. നാം നിലകൊള്ളുന്ന രണ്ടാമത്തെ പത്ത് ദിനങ്ങള്‍ പശ്ചാതാപത്തിന്റെ ദിനങ്ങളാണ്. മനുഷ്യരായ നമ്മള്‍ ചെയ്ത സര്‍വ തെറ്റുകളും കുറ്റങ്ങളും ഈ ദിവസങ്ങളില്‍ അല്ലാഹുവിനോട് പറഞ്ഞ് മാപ്പപേക്ഷിക്കാന്‍ നമുക്ക് കഴിയണം.
അവസാനത്തെ പത്ത് ദിനങ്ങള്‍ നരക മോചനത്തിന്റെ ദിനങ്ങളാണ്. സ്രഷ്ടാവിനോട് നരകമോചനം തേടുകയും സ്വര്‍ഗത്തില്‍ ഇടം ചോദിക്കുകയും വേണം. പ്രവാചകന്‍ നബി (സ) പറഞ്ഞു. 'ഏറ്റവും നല്ല ബുദ്ധിമാന്‍ അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നവനാണ്'. നമ്മുടെ മുമ്പിലുള്ള ഏറ്റവും നല്ല അവസരങ്ങള്‍ വിശുദ്ധ റമദാനാണ്. അത് പരമാവധി ഉപയോഗപ്പെടുത്താല്‍ നമുക്ക് കഴിയണം. ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്റെ വിളവെടുപ്പ് നാളുകളാണ്, നിമിഷങ്ങളാണ് കടന്നു പോവുന്നത്.
വാക്കിലും, നോക്കിലും, വിചാരത്തിലും, ഉറക്കത്തിലും, ഉണര്‍വിലും, തുടങ്ങി സര്‍വതും നാളെയ്ക്കുള്ള വിളവെടുപ്പിന്റെതാക്കി മാറ്റാന്‍ നമുക്കാവണം. എങ്കില്‍ നാം ധന്യരാണ്. നന്മയുടെ വരള്‍ച്ചയും ചൂടും ഏറ്റ് നെട്ടോട്ടമോടുന്ന പരലോകത്തേക്ക് വലിയ മുതല്‍കൂട്ടാകും ആ വിളവുകള്‍്. അല്ലാഹു തൗഫീഖ് നല്‍കട്ടെ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Article, Ramadan, Religion, Islam, Abdul Jabbar Saqafi Pathur, Ramadan article by Abdul Jabbar Saqafi Pathur.