ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും ഇസ്ലാമിക് ക്വിസ് മത്സരവും ശ്രദ്ധേയമായി
Jun 21, 2016, 09:37 IST
ഖത്തര്‍: (www.kasargodvartha.com 21.06.2016) പ്രവാസി സംഘടനകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലും ഇസ്ലാമിക് ക്വിസ് മത്സരത്തിലും നിരവധി പേരാണ് പങ്കെടുത്തത്.
കെ എം സി സിയുടെയും ജില്ലാ സി എച്ച് സെന്റര്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കെ എം സി സി ഹാളില്‍ ഇഫ്താര്‍ സംഗമവും ഇസ്ലാമിക് ക്വിസ് മത്സരവും നടത്തിയത്. സിറാജുല്‍ ഹസന്റെ ഖിറാഅത്തോട് കൂടി പരിപാടി ആരംഭിച്ചു. ജില്ലാ കെ എം സി സി പ്രസിഡണ്ടും സി എച്ച് കമ്മിറ്റി ചെയര്‍മാനുമായ ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരത്തിന് അഹ് മദ് റശീഖ് ഹുദവി നേതൃത്വം നല്‍കി. ശംസുദ്ദീന്‍ ഉദിനൂര്‍, റഷീദ് മൗലവി സിദ്ദീഖ്, അമീര്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ മത്സരം നിയന്ത്രിച്ചു.
സി എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ച് നാസര്‍ കൈതക്കാട് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സലീം നാലക്കത്ത്, എം ടി പി മുഹമ്മദ് കുഞ്ഞി, എന്‍ ബഷീര്‍, മജീദ് ചെമ്പരിക്ക, കെ എസ് അബ്ദുല്ല, കെ എസ് മുഹമ്മദ് കുഞ്ഞി, ജലീല്‍, മൊയ്തീന്‍ ആദൂര്‍, കെ ബി മുഹമ്മദ് ബായാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതവും ബഷീര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.
Keywords : Qatar KMCC, Ramadan, Inauguration, Gulf, Committee, C.H-center, Ifthar Meet, Qatar KMCC Ifthar meet conducted.