റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി
May 5, 2019, 12:55 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2019) റമദാനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. വിശ്വാസി സമൂഹം ഒന്നടങ്കം പ്രാര്‍ത്ഥനകളില്‍ മുഴുകാന്‍ തയ്യാറെടുക്കുകയാണ്. പള്ളികള്‍ അതാത് പ്രദേശത്തെ യുവാക്കള്‍ പ്രാര്‍ത്ഥനകള്‍ക്കും നോമ്പ് തുറ സംഘടിപ്പിക്കാനുമായി നവീകരിക്കുകയും വൃത്തിയാക്കുകയും ചെയ്തു. റമദാന്‍ കാലത്തേക്കുള്ള ഭക്ഷണ വിഭവങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
റമദാന്‍ അടുത്തതോടെ സാധനങ്ങള്‍ക്കൊക്കെ പൊള്ളുംവിലയാണ്. കോഴിയിറച്ചി വിലയിലും മറ്റ് അത്യാവശ്യ സാധനങ്ങള്‍ക്കും വിലവര്‍ദ്ധിച്ചിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം തിങ്കളാഴ്ച
സഊദി, ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമദാന്‍ വ്രതാരംഭം തിങ്കളാഴ്ച. ശഅ്ബാന്‍ 29ന് ശനിയാഴ്ച മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാലാണ് ഞായറാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്രതാരംഭം തിങ്കളാഴ്ച ആരംഭിക്കാന്‍ സുപ്രീം ജുഡീഷ്യറി അറിയിച്ചത്. ഖത്തര്‍, യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത് എന്നീ ജി സി സി രാജ്യങ്ങളിലും തിങ്കളാഴ്ചയാണ് റമദാന്‍ തുടങ്ങുന്നത്. ജോര്‍ദാന്‍, ഫലസ്തീന്‍ എന്നിവടങ്ങളിലും തിങ്കളാഴ്ചയാണ് നോമ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, Ramadan, Muslims ready for Ramadan
< !- START disable copy paste -->