city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഇഫ്താര്‍ സംഗമം സൗഹൃദവേദിയായി

കാസര്‍കോട്: (www.kasargodvartha.com 07.06.2017) കേരള മുസ് ലിം ജമാഅത്ത് ജില്ലാ ഘടകം കാസര്‍കോട് സുന്നി സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സൗഹൃദ വേദിയായി. മത - രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നോമ്പുതുറക്കെത്തി. സൗഹൃദത്തിന്റെ നന്മകള്‍ പങ്കുവെക്കുന്ന വേദികള്‍ കൂടുതലായി ഉയര്‍ന്നുവരണമെന്ന് സംഗമത്തില്‍ സംഗമിച്ചവര്‍ അഭിപ്രായപ്പെട്ടു.

മുസ്‌ലിം വ്രതത്തിന് ഐക്യദാര്‍ഡ്യവുമായി വര്‍ഷങ്ങളായി റമദാനില്‍ വ്രതമനുഷ്ഠിക്കുന്ന മധു മാസ്റ്റര്‍ കരിവെള്ളൂര്‍ ഇഫ്ത്താറിനെത്തിയത് സൗഹൃദം പകര്‍ന്നു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഇഫ്താര്‍ സംഗമം സൗഹൃദവേദിയായി

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, കെ എസ് യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹര്‍ഷാദ് വൊര്‍ക്കാടി, അബ്ദുല്ലക്കുഞ്ഞി ഉദുമ, ടി കെ പ്രഭാകരന്‍, ശംസുദ്ദീന്‍ പുതിയപുര, അബ്ദുല്‍ ഹമീദ് മദനി, ഹാരിസ് ഹിമമി സഖാഫി, ഇബ്‌റാഹിം ഹാജി ഉപ്പള, നാസര്‍ ബന്താട്, ബദറുദ്ദീന്‍ ഹാജി തെരുവത്ത്, സുല്‍സണ്‍ മൊയ്തു ഹാജി, ബശീര്‍ പുളിക്കൂര്‍, ടിപ്പു മുഹമ്മദ്, ടി കെ അബ്ദുല്ലഹാജി കൊല്ലമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Ramadan, Programme, Inauguration, SSF, Kerala Muslim Jama ath, Ifthar Meet.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia