'ഇനായ' ബഹുമുഖ ജീവകാരുണ്യ പദ്ധതിയുമായി ദുബൈ കാസര്‍കോട് മണ്ഡലം കെ എം സി സി
Jun 25, 2016, 12:04 IST
ദുബൈ: (www.kasargodvartha.com 25/06/2016) പുണ്യ റമദാനിനോടനുബന്ധിച്ച് ദുബൈ കാസര്‍കോട് മണ്ഡലം കെ എം സി സി കമ്മിറ്റി നടപ്പിലാക്കുന്ന ബഹുമുഖ ജീവകാരുണ്യ പദ്ധതി 'ഇനായ 2016' ന്റെ ബ്രേൗഷര്‍ ദേര ഫ്‌ളോറ പാര്‍ക്ക് ഹോട്ടലില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എസ് ടി യു ദേശീയ സെക്രട്ടറിയും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററുമായ എ. അബ്ദുര്‍ റഹ് മാന് നല്‍കി പ്രകാശനം ചെയ്തു. ജീവ കാരുണ്യ രംഗത്ത് കെ എം സി സി നിര്‍വഹിച്ച് വരുന്ന ദൗത്യം മാതൃകാപരവും സമൂഹത്തിലെ ഇതര സംഘടനകള്‍ക്ക് അനുകരണീയവുമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ അവശതകളില്‍ കൈത്താങ്ങാവാന്‍ പ്രവാസികള്‍ കാണിക്കുന്ന സന്മസ്സിനെ അദ്ദേഹം മുക്തകണ്ടം പ്രശംസിച്ചു. ബൈത്തു റഹ് മ, സി എച്ച് സെന്റര്‍ പോലുള്ള മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന കെ എം സി സിയുടെ പ്രവര്‍ത്തനം ലോകോത്തര മാതൃകയാണെന്നും കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലം കമ്മിറ്റി നടപ്പിലാക്കിയ കാരുണ്യ പദ്ധതികളൊക്കെ തന്നെ അശണരര്‍ക്ക് വലിയ താങ്ങായി മാറിയിട്ടുണ്ട് എന്നും കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് നല്‍കിയ ഡയാലിസിസ് പാവപ്പെട്ടവരായ കിഡ്‌നി രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പദ്ധതിയായിരുന്നുവെന്നും എ അബ്ദുര്‍ റഹ് മാന്‍ വ്യക്തമാക്കി.
പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. 'ഇനായ 2016' പദ്ധതിക്ക് കീഴില്‍ ബൈത്തു റഹ് മ, സ്‌നേഹ സാന്ത്വനം മെഡികെയര്‍, വിധവാ സുരക്ഷ സ്‌കീം, മുഅല്ലിം സമശ്വാസ പദ്ധതി തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹദിയ ജീവകാരുണ്യ പദ്ധതിയില്‍ ഉള്‍പെടുത്തി സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്കിടയില്‍ ഒരുപാട് കാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തിയിരുന്നു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും പ്രഖ്യാപിച്ച എട്ട് ബൈത്തു റഹ് മയില്‍ നാല് വീടുകള്‍ പണി പൂര്‍ത്തീകരിച്ച് അവകാശികള്‍ക്ക് കൈമാറിയിരുന്നു. ആദ്യത്തെ വീട് ബദിയഡുക്കയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, രണ്ടാമത്തെ വീട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും, മൂന്നാമത്തെ വീട് ചെങ്കള പഞ്ചായത്തില്‍ ബഷീര്‍ അലി ശിഹാബ് തങ്ങളും നാലാമത്തെ വീട് നഗരസഭയില്‍ യഹ് യ തളങ്കരയുമാണ് അവകാശികള്‍ക്ക് താക്കോല്‍ദാനം നിര്‍വഹിച്ചത്. അഞ്ചാമത്തെ വീട് കുംബടാജയിലും ആറാമത്തെ വീട് മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്കയിലും ഏഴാമത്തെ വീട് കാറഡുക്ക പഞ്ചായത്തിലെ ആദൂരിലും പണി പുരോഗമിക്കുന്നു.
മധൂര്‍, കാറഡുക്ക, കുമ്പഡാജെ എന്നിവിടങ്ങളില്‍ നിര്‍മാണം പുരോഗമിക്കുന്ന ബൈത്തുറഹ് മകള്‍ അടുത്ത മാസത്തോടെ അവകാശികള്‍ക്ക് കൈമാറാന്‍ സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി മുഖേനയാണ് ബൈത്തുറഹ് മ ഭവനങ്ങള്‍ നടപ്പിലാക്കുന്നത്. യു എ ഇ കെ എം സി സി പ്രസിഡണ്ട് പുത്തൂര്‍ റഹ് മാന്‍, ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് പി കെ അന്‍വര്‍ നഹ, ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് എം എ മുഹമ്മദ് കുഞ്ഞി, ജില്ലാ ഉപദേശക സമിതി കണ്‍വീനര്‍ ഹനീഫ് ചെര്‍ക്കളം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷറഫ് എടനീര്‍, മണ്ഡലം ഭാരവാഹികളായ അസീസ് കമാലിയ, സിദ്ദീഖ് ചൗക്കി, റഹ് മാന്‍ പടിഞ്ഞാര്‍, ഫൈസല്‍ മുഹ്‌സിന്‍, സുബൈര്‍ അബ്ദുല്ല, ഷാജഹാന്‍ ഫോര്‍ട്ട് റോഡ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതവും, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.
Keywords : KMCC, Gulf, Development project, Ramadan, District Committee, Inaya.