city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് സാന്ത്വനവുമായി ദുബൈ കെ എം സി സിയുടെ സഹായനിധി

കാസര്‍കോട്: (www.kasargodvartha.com 04.07.2016) ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി വിദ്യാനഗറിലെ ഖുര്‍ആന്‍ പഠിതാക്കളായ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച റമദാന്‍ സഹായ വിതരണ ചടങ്ങ് വേറിട്ട കാഴ്ചയായി.

കാഴ്ച ശക്തിയില്ലാത്തവരുടെ ദുരിത ജീവിതത്തിനിടയിലും പഠിക്കാനും അറിയാനും ശ്രമിക്കുക വഴി സാമൂഹിക മുഖ്യധാരയില്‍ സാന്നിധ്യമറിയിക്കാനുള്ള കഠിന പ്രയത്‌നമാണ് വിദ്യാലയത്തിലെ അന്ധ വിദ്യാര്‍ത്ഥികള്‍ നടത്തുന്നതെന്നും മനസാക്ഷിയുള്ളവര്‍ക്ക് ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു.

ദുബൈ കെ എം സി സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. നിയമ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ദുബൈ കെ എം സി സി ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, അന്‍വര്‍ ചേരങ്കൈ, എന്‍ എ അബൂബക്കര്‍, ഹാശിം ബംബ്രാണി, ബി കെ അബ്ദുസ്സമദ്, ഖാദര്‍ ബെണ്ടിച്ചാല്‍, ലത്വീഫ് മഠത്തില്‍, ഹസൈനാര്‍ ബീജന്തടുക്ക പ്രസംഗിച്ചു.

ജില്ലാ കെ എം സി സിയുടെ നേതൃത്വത്തില്‍ റമദാന്‍ റിലീഫ് സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികള്‍, റെയില്‍വെ സ്റ്റേഷനുകള്‍, പൊതു ഇടങ്ങള്‍ കേന്ദ്രീകരിച്ച് ദാഹജലം എന്ന പേരില്‍ വാട്ടര്‍ കൂളര്‍ സ്ഥാപിക്കും. ജില്ലയിലെ അഞ്ചു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യങ്ങള്‍, യതീം ഖാനകള്‍ക്ക് സഹായം, എം എസ് എഫ് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ മെസ്റ്റ് പരീക്ഷ വിജയികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നീ പരിപാടികള്‍ പെരുന്നാളിന് ശേഷം നടപ്പാക്കുമെന്ന് ജില്ലാ കെ എം സി സി നേതാക്കള്‍ അറിയിച്ചു.

അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് സാന്ത്വനവുമായി ദുബൈ കെ എം സി സിയുടെ സഹായനിധി

Keywords : Students, Ramadan, Muslim-league, KMCC, Kasaragod, Committee, Blind Students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia