300 വീടുകളിലേക്ക് റമദാന് കിറ്റുമായ് കാരുണ്യം കളനാടിന്റെ റിലീഫ് വണ്ടി
Jun 13, 2017, 11:00 IST
കളനാട്: (www.kasargodvartha.com 13.06.2017) നിരാലംബര്‍ക്ക് നിര്‍ഭയ ഗ്രാമം പദ്ധതിയുമായി നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് ഈ റമദാനിലും 300 പാവപ്പെട്ടവരുടെ വീടുകളില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. കളനാടും കളനാടിന്റെ പരിസര പ്രദേശങ്ങളിലുമാണ് റിലീഫ് വണ്ടിയില്‍ കിറ്റുകൾ വിതരണം നടത്തിയത്. വിഷന്‍ 2020 യിലൂടെ കളനാട് പ്രദേശത്തെ യാചന മുക്ത ഗ്രാമ മാക്കാനുള്ള സ്വയം തൊഴിനുള്ള പലിശ രഹിതവായ്പ് കൂടി കാരുണ്യം കളനാട് നല്കിവരുന്നു.
റിലീഫ് വണ്ടിയുടെ ഫ്ളാഗ് ഓഫ് കളനാട് ജമാഅത്ത് മുന്‍ പ്രസിഡന്റും കാരുണ്യം കളനാട് ഉപദേഷ്ടാവും കൂടിയായ സി എച്ച് ആമു ഹാജി നിര്‍വഹിച്ചു. മുഹമ്മദ് ശജീര്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. കാരുണ്യം കളനാട് ചെയര്മാന് ഹക്കീം ഹാജിയുടെ അധ്യക്ഷതയില്‍ സെക്രട്ടറി കെ എം കെ ളാഹിര്‍ റമദാനില്‍ നടത്തുന്ന വിവിധ സാന്ത്വന പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദീകരിച്ചു.
ട്രഷറര്‍ ഉപ്പ് അഹ് മദ്, കേരള മുസ്ലിം ജമാഅത്ത് ട്രഷറര്‍ കെ കെ അബ്ദുല്ല ഹാജി, അഡ്മിനിസ്ട്രേഷന് അംഗം ഷരീഫ് ഹാജി മജിസ്ട്രേറ്റ്, കെ എം കെ റഷീദ്, ഹക്കീം ഇസ്മാഈല്‍, സി ബി മുശ്താഖ്, പി കെ സിറാജ്, കാരുണ്യം കളനാട് ദുബൈ കമ്മിറ്റി സെക്രട്ടറി ശാഫി ഗാന്ധി, ഷാര്‍ജ കമ്മിറ്റി പ്രസിഡന്റ് സി എച്ച് അബൂബക്കര്‍, അബൂദാബി കമ്മിറ്റി ട്രഷറര്‍ സാലിഹ് ഹാജി, ഖത്തര്‍ കമ്മിറ്റി ട്രഷറര്‍ സക്കരിയാ ഇബ്രാഹിം, മുജീബ് കാപ്പില്‍, അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോല്‍, കാരുണ്യം കളനാട് വിവിധ പ്രവാസി കമ്മിറ്റി പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.
കെ എം കെ ലാഹിർ സ്വാഗതവും, ഉപ്പ് അഹ് മദ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kalanad, Ramadan, Religion, Kasaragod, Programme, Inauguration, Family, Helping hands, Karunyam Kalanad.