city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നോമ്പുകാലം സുകൃതങ്ങളെ കൊണ്ട് ധന്യമാക്കുക: ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഹിദായ നഗര്‍: (www.kasargodvartha.com 08.05.2019) നോമ്പു കാലം വിശ്വാസികള്‍ സുകൃതങ്ങളെ കൊണ്ട് ധന്യമാക്കാണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന ആറാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം വാഴ്‌സിറ്റി കാമ്പസില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസം കരുപിടിപ്പിക്കാനും ജീവിതവിശുദ്ധി ആര്‍ജ്ജിച്ചെടുക്കാനും വിശ്വാസി റമദാനിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. മത വിജ്ഞാന കൈമാറ്റങ്ങളും സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങളും പണ്ഡിതര്‍ പ്രധാന ദൗത്യമായി കാണണമെന്നും തങ്ങള്‍ പറഞ്ഞു.

നോമ്പുകാലം സുകൃതങ്ങളെ കൊണ്ട് ധന്യമാക്കുക: ജിഫ്രി മുത്തുക്കോയ തങ്ങള്‍

ദാറുല്‍ഹുദാ ട്രഷര്‍ കെ എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. വി പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു ശാഫി ഹാജി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, ഹംസ ഹാജി മൂന്നിയൂര്‍, മുക്രി അബൂബക്കര്‍ ഹാജി, സി എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ സ്വാഗതവും നാസര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു. 'ഇമാം മാലിക് (റ): മദീനയെ പ്രണയിച്ച മഹാ പണ്ഡിതന്‍' എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.

ബുധനാഴ്ച മജ്‌ലിസുന്നൂര്‍ നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 11 ന് ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിക്കും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.

12 ന് ഞായറാഴ്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)     

Keywords:  Kerala, news, Religion, Ramadan, Fast, Jifri Muthukkoya Thangal on Ramadan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia