city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എം സി സി ദുബൈ- കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റമദാന്‍ കിറ്റ് വിതരണോദ്ഘാടനം നടത്തി

കാസര്‍കോട്: (www.kasargodvartha.com 15.06.2017) ഐ എന്‍ എല്‍ മില്ലത്ത് സാന്ത്വനം റിലീഫ് ക്യാമ്പെയിന്റെ ഭാഗമായി ഐ എം സി സി ദുബൈ- കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തുന്ന റമദാന്‍ കിറ്റ് വിതരണോദ്ഘാടനം നടത്തി. കാസര്‍കോട് മണ്ഡലം തല വിതരണ ഉദ്ഘാടനം ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്വീഫ് മണ്ഡലം ഐ എന്‍ എല്‍ പ്രസിഡണ്ട് മൊയ്തീന്‍ ഹാജി ചാലയ്ക്ക് ഏല്‍പ്പിച്ചു കൊണ്ട് നിര്‍വ്വഹിച്ചു.

ഐ എം സി സി ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഖാദര്‍ ആലംപാടി അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം മുഖ്യ പ്രഭാഷണം നടത്തി. എന്‍ എല്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, ഐ എന്‍ എല്‍ ജില്ലാ ട്രഷറര്‍ സഫറുല്ല ഹാജി പട്ടേല്‍, വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, സെക്രട്ടറി സി എം എ ജലീല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം, സെക്രട്ടറി ഹനീഫ് കടപ്പുറം, ഐ എം സി സി നേതാക്കളായ കരീം മല്ലം, ശംസു കടപ്പുറം, ശാഫി സുഹറി, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാല്‍, എ കെ കമ്പാര്‍, ഉമൈര്‍ തളങ്കര, അഷ്‌റഫ് തുരുത്തി, അബൂബക്കര്‍ കാദിരി, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഹൈദര്‍ കുളങ്കര, കുഞ്ഞാമു നെല്ലിക്കുന്ന്, ഇബ്രാഹിം നായന്മാര്‍മൂല, സിദ്ദീഖ് പാലോത്ത്, അഷ്‌റഫ് ആദൂര്‍, ആഷിഫ് അലി പാടലടുക്ക, ഹബീബ് വളയത്തടുക്ക, ഇ എ എറമു എരിയാല്‍, ശുക്കൂര്‍ എരിയാല്‍, ഹനീഫ വളയത്തടുക്ക, മൂത്ത കോയ തങ്ങള്‍, അഷ്‌റഫ് ദോഹ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഐ എം സി സി ദുബൈ- കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റമദാന്‍ കിറ്റ് വിതരണോദ്ഘാടനം നടത്തി

Keywords:  Kasaragod, Kerala, INL, IMCC, Ramadan, news, IMCC Dubai- Kasaragod District committee Ramadan Kit distributed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia