city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ifthar Meet | കർണാടക മനംകണ്ട പൂങ്കാറ്റ് പറയുന്നു കാരക്ക പകരുന്ന മധുവൂറും കിസ്സകൾ!

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) കർണാടകയുടെ തീരക്കാറ്റിൽ തീവ്രഹിന്ദുത്വ വാക്കുകൾ തുപ്പുന്ന കനലുണ്ട്. ക്ഷേത്രോത്സവത്തിൽ മുസ്‌ലിം വ്യാപാര വിലക്ക്, ശിരോവസ്ത്രം ധാരണത്തിനെതിരെ ശരവർഷം, ലൗ ജിഹാദ് കോലാഹലം, ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ഒച്ചപ്പാട് തുടങ്ങി അഹിന്ദു ജ്വലറികൾ ബഹിഷ്കരണ ആഹ്വാനം വരെ. കർണാടകയുടെ മനസ് ഈ തീയിൽ പുളകിതമല്ല, പുകയുകയാണെന്ന സന്ദേശമാണ് ഇഫ്ത്വാർ സൗഹൃദങ്ങൾ നൽകുന്നത്. പ്രമുഖർ ചേർന്നൊരുക്കിയ ഇഫ്ത്വാറും നവവരൻ തന്റെ ആത്മ മിത്രങ്ങൾക്കായി മസ്ജിദിൽ സംഘടിപ്പിച്ച നോമ്പുതുറയും പറയുന്നത് കാരക്കച്ചീളുകൾ പകർന്ന മനസടുപ്പത്തിന്റെ മധുവൂറും കിസ്സകളാണ്.
  
Ifthar Meet | കർണാടക മനംകണ്ട പൂങ്കാറ്റ് പറയുന്നു കാരക്ക പകരുന്ന മധുവൂറും കിസ്സകൾ!

മംഗ്ളുറു ബിഷപ് ഡോ. പീറ്റർ പോൾ സൽദാൻഹ,'നിറ്റെ' ഡീംഡ് യൂനിവേഴ്സിറ്റി ചാൻസലർ ഡോ. എൻ വിനയ ഹെഗ്ഡെ, യേനപൊയ ഡീംഡ് യൂനിവേഴ്സിറ്റി ചാൻസലർ ഡോ. വൈ അബ്ദുല്ല കുഞ്ഞി എന്നിവർ ചേർന്നാണ് മംഗ്ളൂറിൽ ഇഫ്ത്വാർ സംഘടിപ്പിച്ചത്. മാനവിക സാഹോദര്യമാണ് മതദർശനമെന്നും മംഗ്ളൂറിന്റെ ആ പൈതൃകം കാത്തുസൂക്ഷിക്കുമെന്നും സൗഹൃദസംഗമത്തിൽ സംസാരിച്ച വിവിധ തുറകളിലെ പ്രമുഖർ പറഞ്ഞു. വെറുപ്പിന്റെ വാഹകരോട് സന്ധിയില്ല. മാനവികതയും സാഹോദര്യവും പുണരുന്ന സമൂഹം ഇവിടെ എക്കാലവും നിലനിൽക്കണം, വിനയ ഹെഗ്ഡെ പറഞ്ഞു. ക്രിസ്തുമതം ഊന്നുന്ന സൗഹൃദത്തെക്കുറിച്ച് ബിഷപും ഇസ് ലാം വിഭാവന ചെയ്യുന്ന മാനവികതയെ പുരസ്കരിച്ച് അബ്ദുല്ല കുഞ്ഞിയും സംസാരിച്ചു.



മംഗ്ളൂറിനടുത്ത വിട്ള ഭൈരിക്കട്ടയിലെ ചന്ദ്രശേഖർ ജഡ്ഡു ഭൈരിക്കട്ടെ ജലാലിയ ജുമുഅത് പള്ളിയിൽ സംഘടിപ്പിച്ച ഇഫ്ത്വാർ വേറിട്ട അനുഭവമായി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ചന്ദ്രശേഖറിന്റെ വിവാഹം. വ്രതമെടുത്ത് ചടങ്ങിൽ പങ്കെടുത്ത തന്റെ മുസ്‌ലിം ചങ്ങാതിമാർക്ക് ആഹാരം കഴിക്കാൻ പറ്റാത്തത് നവവരനെ അലട്ടി. ഇതിന് പരിഹാരമായി ഇഫ്ത്വാർ ആശയവുമായി സമീപിച്ചപ്പോൾ പള്ളി കമിറ്റി ഭാരവാഹികൾ സ്വാഗതം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച പള്ളിയിൽ സംഘടിപ്പിച്ച ഇഫ്ത്വാറിൽ വരനും കുടുംബാംഗങ്ങളും മഹൽ വാസികളും പങ്കെടുത്തു. മസ്ജിദ് കമിറ്റിഐയും മൗനതുൽ ഇസ് ലാം യുവജനസംഘം ഭാരവാഹികളേയും ചന്ദ്രശേഖർ അഭിനന്ദിച്ചു. ഇഫ്ത്വാർ അനുഭവിച്ചവർ വധൂവരന്മാർക്കായി പ്രാർഥന നടത്തി.
  
Ifthar Meet | കർണാടക മനംകണ്ട പൂങ്കാറ്റ് പറയുന്നു കാരക്ക പകരുന്ന മധുവൂറും കിസ്സകൾ!

Keywords:  Mangalore, Karnataka, News, Ramadan, Religion, Religious-brotherhood, Masjid, Prayer, Ifthar Meet,  Religious-Harmony, Ifthar gatherings in Karnataka with religious harmony.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia