Eid Purchase | പെരുന്നാള്‍ പടിവാതില്‍ക്കല്‍; വ്യാപാര മേഖലയില്‍ വന്‍തിരക്ക്; പുത്തന്‍ ഉണര്‍വില്‍ വിപണി
Apr 16, 2023, 16:28 IST
കാസര്‍കോട്: (www.kasargodvartha.com) ചെറിയ പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വ്യാപാര മേഖലയില്‍ വന്‍തിരക്ക്. വസ്ത്രവിപണിയിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഫാന്‍സി, ഫൂട് വെയര്‍, ഗൃഹോപകരണ ഷോറൂമുകളിലും തിരക്കുണ്ട്. തെരുവോര വിപണിയും സജീവമാണ്. ട്രെന്‍ഡ് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ഇറക്കി കച്ചവടം പൊടിപൊടിക്കുകയാണ് വസ്ത്ര വ്യാപാരികള്‍. ജില്ലയില്‍ കാസര്‍കോട്, ഉപ്പള, കുമ്പള, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ തുടങ്ങിയ ഇടങ്ങളെല്ലാം തിരക്കിലമര്‍ന്നിട്ടുണ്ട്.
ഈസ്റ്ററും വിഷുവും പെരുന്നാളും ഒരുമിച്ച് വന്നതിനാല്‍ ഇത്തവണ പുത്തന്‍ ഉണര്‍വാണ് വ്യാപാര മേഖലയില്‍ ഉണ്ടായിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം വന്‍തിരക്കാണ് അനുഭവപ്പെടുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും ട്രെന്‍ഡനുസരിച്ചുള്ള പുത്തന്‍ വസ്ത്രങ്ങളും, പാദരക്ഷകളുമാണ് വ്യാപാരികള്‍ ഒരുക്കിയിട്ടുള്ളത്.
അതേപോലെ വിവിധയിനം അപ്പങ്ങളുമായി പെരുന്നാള്‍ പലഹാരത്തിന്റെ വന്‍ ശേഖരങ്ങള്‍ ബേകറികളിലും ഇടം പിടിച്ചിട്ടുണ്ട്. കഠിനവും, അസഹനീയുമായ ചൂട് കാരണം പെരുന്നാള്‍ പലഹാരങ്ങള്‍ വീട്ടില്‍ ഉണ്ടാക്കുന്നതില്‍ നിന്ന് പല വീട്ടമ്മമാര്‍ മാറിനില്‍ക്കുന്നതിനാല്‍ ബേകറികളിലും വലിയ തോതില്‍ ആളുകള്‍ എത്തുന്നുണ്ട്.
പുത്തന്‍തരത്തിലുള്ള മൈലാഞ്ചികളും വിപണി കീഴടക്കിയിട്ടുണ്ട്. വീടുകളില്‍ പാരമ്പര്യമായി ഉണ്ടാക്കിയ മൈലാഞ്ചികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഉപഭോക്താക്കളുടെ തിരക്ക് കാരണം രാത്രി വൈകിയും ഇപ്പോള്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബസമേതം നഗരങ്ങളില്‍ എത്തുന്നവരുടെ എണ്ണം ദിവസവും കൂടുന്നത് വ്യാപാരികള്‍ക്കും വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.

Keywords: Ramadan-News, Muslim-News, Eid-News, Market-News, Kerala News, Malayalam News, Kasaragod News, Eid Shopping, Heavy rush in markets as Eid nears.
< !- START disable copy paste -->