റമദാനിലെ ആദ്യ വെള്ളിയാഴ്ച പള്ളികള്‍ നിറഞ്ഞുകവിഞ്ഞു
Jun 2, 2017, 22:15 IST
കാസര്‍കോട്: (www.kasargodvartha.com 02.06.2017) റമദാന്‍ ആദ്യ വെള്ളിയാഴ്ച ജില്ലയിലെ വിവിധ മസ്ജിദുകളില്‍ വിശ്വാസി ബാഹുല്യം കൊണ്ട് നിര പുറത്തേക്കെത്തി. തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹ്് യുദ്ദീന്‍ ജുമാമസ്ജിദ്, തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ്, പഴയ ബസ് സ്റ്റാന്‍ഡിലെ മുബാറക് മസ്ജിദ് എന്നിവിടങ്ങളില്‍ ജുമുഅക്ക് മുമ്പു തന്നെ വിശാസികള്‍ നിസ്‌കാരത്തിനായി ഇടംപിടിച്ചു.
മാലിക് ദീനാര്‍ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹ്് യുദ്ദീന്‍ ജുമാമസ്ജിദ്, കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ മുബാറക് മസ്ജിദ്, പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത സുന്നി സെന്റര്‍, തായലങ്ങാടി ജുമാമസ്ജിദ്, മഞ്ചേശ്വരം അല്‍ബുഖാരി മസ്ജിദ്, ദേളി സഅദിയ്യ മസ്ജിദ് തുടങ്ങി പല പള്ളികളിലും വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ദാന ധര്‍മങ്ങള്‍ക്ക് ഏറെ പുണ്യം ലഭിക്കുന്ന റമദാനില്‍ അശരണരേയും പാവപ്പെട്ടവരേയും സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് ഇമാമുമാര്‍ ഖുതുബയില്‍ ആഹ്വാനം ചെയ്തു.
തളങ്കര മാലിക് ദിനാര്‍ മസ്ജിദില്‍ അബ്ദുല്‍ മജീദ് ബാഖവിയും കാസര്‍കോട് സുന്നിസെന്റര്‍ മസ്ജിദില്‍ കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫിയും ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി.

Keywords: Kerala, kasaragod, Ramadan 2017, Ramadan, news, Prayer meet, Masjid, Malik deenar, Religion,