വ്രതശുദ്ധിയുടെ നിറവില്‍ നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷം
Jun 5, 2019, 10:14 IST
കാസര്‍കോട്: (www.kasargodvartha.com 05.06.2019) വ്രതശുദ്ധിയുടെ പുണ്യംപേറി നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷം. ശവ്വാല്‍ പിറ കണ്ടതുമുതല്‍ പള്ളികളില്‍ തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. അതിരാവിലെ തന്നെ കുട്ടികളടക്കമുള്ള വിശ്വാസികള്‍ പള്ളികളിലേക്ക് ഒഴുകി. പുതുവസ്ത്രം ധരിച്ച് പരസ്പരം ആലിംഗനം ചെയ്ത് മനുഷ്യ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിച്ചു. ത്യാഗനിര്‍ഭരമായ 30 വ്രതനാളുകള്‍ പൂര്‍ത്തിയാക്കിയാണ് ഇത്തവണ കേരളത്തില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക ഈദ് നമസ്‌കാരവും പ്രാര്‍ഥനകളും നടന്നു. സ്ത്രീകളും കുട്ടികളും മൈലാഞ്ചിയും പുതുവസ്ത്രങ്ങളുമണിഞ്ഞ് ബന്ധുവീടുകളിലും മറ്റും സന്ദര്‍ശനം നടത്തിവരികയാണ്. ഉച്ചയ്ക്ക് ശേഷം വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചശേഷം ആഘോഷ പരിപരിപാടികളില്‍ പങ്കുചേരും. വൈകിട്ട് ഉല്ലാസത്തിനായി ബീച്ചിലും പാര്‍ക്കിലും മറ്റും സമയം ചെലവിടുന്നതം പതിവാണ്. പെരുന്നാള്‍ ദിനത്തില്‍ ബീച്ചുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും വൈകിട്ടോടെ വലിയ തിരക്കാണ് അനുഭവപ്പെടുക.
ഫിത്വര്‍ സക്കാത്ത് നല്‍കുന്ന ചടങ്ങ് പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നു. പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന മഹത്തായ സന്ദേശവുമായി ഫിത്വര്‍ സക്കാത്ത് നല്‍കുന്നതിലും വിശ്വാസികള്‍ മുഴുകി. വ്രതാനുഷ്ഠാനത്തില്‍ സംഭവിച്ചുപോയ ന്യൂനത പരിഹരിക്കാനും കൂടിയുള്ളതാണ് ഫിത്വര്‍ സക്കാത്തെന്നാണ് വിശ്വാസം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Religion, Eid, Ramadan, Festival, Eid celebration in Kasargod.
< !- START disable copy paste -->