Ramadan Quiz | 'റമദാന് വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 30
Apr 21, 2023, 18:10 IST
(www.kasargodvartha.com 21.04.2023) ഇന്നത്തെ ചോദ്യം
'ജീവിക്കുന്ന രക്തസാക്ഷി' എന്ന് പ്രവാചകന് വിശേഷിപ്പിച്ച സ്വഹാബി ആരാണ്?
മുഹമ്മദ് നബിയുടെ പെരുന്നാള്‍
പ്രവാചകന് മുഹമ്മദ് നബിയുടെ പെരുന്നാള്‍ ആഘോഷം ഹദീസുകളില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഏതാനും ഹദീസുകള്‍ പരിശോധിക്കാം. ഇബ്നു ഉമര്‍ പറയുന്നു: 'ജനങ്ങള്‍ ചെറിയപെരുന്നാള്‍ ദിനത്തില്‍ നിസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഫിത്വര്‍ സകാത് നല്കാന് പ്രവാചകന് ഞങ്ങളോട് കല്പിച്ചു'. അബൂരിംസ പറയുന്നു: നബി പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുന്നത് ഞാന്‍ കണ്ടു. പച്ച നിറത്തിലുള്ള രണ്ടു പുതുവസ്ത്രങ്ങള്‍ ധരിച്ചിരുന്നു. (നസാഇ)
'ചെറിയപെരുന്നാള്‍ ദിവസം എന്തെങ്കിലും കഴിക്കാതെ നബി പുറത്തുപോകാറില്ലായിരുന്നു. ബലിപെരുന്നാള്‍ ദിവസം നിസ്കാരം കഴിഞ്ഞ് മടങ്ങും വരെ യാതൊന്നും ഭക്ഷിക്കാറുമില്ലായിരുന്നു', (തുര്‍മുദി, ഇബ്നുമാജ)
ഇബ്നു ഉമര്‍ പറയുന്നു: നബി പെരുന്നാള്‍ നിസ്കാരത്തിന് ഒരു വഴിയിലൂടെ പുറപ്പെടുകയും, മറ്റൊരു വഴിക്ക് മടങ്ങുകയും ചെയ്യാറുണ്ടായിരുന്നു. (ഇബ്നുമാജ, അബൂദാവൂദ്)
< !- START disable copy paste -->

Keywords: Ramadan-Quiz, Islamic-History, Ramadan 2023, Prophet Muhammad (s), Day 30: Companion whom Prophet described as living martyr? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->