city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 25

(www.kasargodvartha.com 16.04.2023) ഇന്നത്തെ ചോദ്യം:

രണ്ടാം ഖലീഫ ഉമര്‍ (റ) ഇസ്ലാം സ്വീകരിക്കുന്നതിന് കാരണമായ അദ്ദേഹത്തിന്റെ സഹോദരി ആരാണ്?
              
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 25

രണ്ട് പ്രകാശങ്ങളുടെ ഉടമ

'ദുന്നൂറൈന്‍' (രണ്ടുപ്രകാശങ്ങളുടെ ഉടമ) എന്ന് അറിയപ്പെടുന്ന സ്വഹാബിയാണ് ഇസ്ലാമിലെ മൂന്നാം ഖലീഫയായ ഉസ്മാന്‍ ബിന്‍ അഫാന്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ രണ്ട് പെണ്‍മക്കളെയാണ് ഉസ്മാന്‍ വിവാഹം കഴിച്ചത്. അതിനാലാണ് ഈ വിളിപ്പേര് ലഭിച്ചത്. ആദ്യം റുഖയ്യയേയും അവരുടെ മരണ ശേഷം ഉമ്മുകുല്‍സൂമിനെയും വിവാഹം കഴിച്ചു. ആദം നബി മുതല്‍ ലോകത്തൊരു നബിയും തന്റെ രണ്ടു പുത്രിമാരെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്ത മറ്റൊരു ചരിത്രമില്ല. അങ്ങനെയൊരു ചരിത്രം ഉസ്മാന്‍ ബിന്‍ അഫാന് മാത്രം സ്വന്തമാണ്.
            
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 25

ബദ്ര് ഒഴികെയുള്ള എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഭാര്യ റുഖിയ്യക്ക് കഠിനമായ രോഗം ബാധിച്ചതിനാലാണ് ബദ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. രോഗിണിയായ ഭാര്യയെ പരിചരിച്ചാല്‍ ബദ്ര് യോദ്ധാക്കള്‍ക്ക് ലഭിക്കുന്ന പ്രതിഫലം തന്നെ ലഭിക്കുമെന്ന് നബി അദ്ദേഹത്തോട് പറഞ്ഞിരുന്നു. ബദ്ര് വിജയിച്ചു മുസ്ലിംകള്‍ മദീനയില്‍ തിരിച്ചെത്തിയ ദിവസമാണ് റുഖിയ്യ മരിച്ചത്. നബിയുടെ രണ്ടാമത്തെ പുത്രി ഉമ്മുഖുല്‍സൂമിനെ പിന്നീടദ്ദേഹം വിവാഹം ചെയ്തു.

Keywords: Ramadan-Quiz, Islamic-History, Ramadan 2023, Islamic Story, Caliph Umar (RA), Caliph Usman (R) Story, Day 25: Who was sister of the second Caliph Umar (RA) who caused him to embrace Islam? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia