Ramadan Quiz | 'റമദാന് വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 19
Apr 10, 2023, 18:06 IST
(www.kasargodvartha.com 10.04.2023) ഇന്നത്തെ ചോദ്യം:
യഅ്ജൂജ്, മഅ്ജൂജില്‍ നിന്നും സംരക്ഷണം ലഭിക്കാനുള്ള മതില്‍കെട്ട് നിര്‍മിച്ച രാജാവ് ആരാണ്?
അബ്ബാസിയ ഭരണകൂടം
ഉമവീ ഖിലാഫതിന്റെ അവസാനത്തെ തുടര്‍ന്ന് അബ്ബാസികളുടെ ഭരണകാലമായിരുന്നു. പ്രവാചകന്റെ പിതൃവ്യന് അബ്ദുല്‍ മുത്വലിബിന്റെ പരമ്പരയില്‍ പെട്ടവരാണ് അബ്ബാസികള്‍. നാല്പതോളം ഖലീഫമാര്‍ ഭരണം നടത്തി. പത്തോളം പേര് ഭരണ നൈപുണ്യത്തിന്റെ പേരില്‍ ചരിത്രത്തില്‍ ഇടം നേടി. ഹിജ്റ 136-158 വരെ ഭരണം നടത്തിയ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ അബ്ബാസികളിലെ ആദ്യ പ്രഗത്ഭ ഭരണാധികാരിയാണ്. അദ്ദേഹമാണ് തലസ്ഥാനം ബഗ്ദാദിലേക്ക് മാറ്റിയത്. മദീനക്കും ദമസ്കസിനും ശേഷം ഇസ്ലാമിക ലോകത്തിന്റെ പുതിയ ആസ്ഥാനമായി ബഗ്ദാദ് മാറി.
അബ്ബാസി ഖിലാഫത്തിന്റെ സുവര്‍ണ കാലഘട്ടമെന്നറിയപ്പെടുന്ന ഹാറൂന്‍ റശീദിന്റെ ഭരണത്തില്‍ ജനങ്ങള്‍ നീതിയും ക്ഷേമവും അനുഭവിച്ചു. മദ്ഹബിന്റെ ഇമാമാരുടെ കാലഘട്ടം കൂടിയായ അബ്ബാസി കാലഘട്ടത്തിലാണ് ഇമാം ബുഖാരിയും മുസ്ലിമും തിര്‍മിദിയുമൊക്കെ ഹദീസ് പഠനങ്ങള്‍ക്ക് ഇറങ്ങിത്തിതിരിച്ചതും. എഡി 750-നും 833-നും ഇടയില്‍, അബ്ബാസികള്‍ സാമ്രാജ്യത്തിന്റെ യശസ്സും ശക്തിയും ഉയര്‍ത്തി, വാണിജ്യം, വ്യവസായം, കല, ശാസ്ത്രം എന്നിവയെ പ്രോത്സാഹിപ്പിച്ചു, പ്രത്യേകിച്ച് അല്‍-മന്‍സൂര്‍, ഹാറൂണ്‍ റശീദ്, അല്‍-മാമൂന് എന്നിവയുടെ ഭരണകാലത്ത്.

Keywords: News, Ramadan News, Kerala News, Ramadan, Ramadan 2023, Ramadan Quiz, Day 19: Who is king who built wall to protect against Yajuj and Majuj? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->