ബദര്‍ സ്മൃതില്‍ ദമ്മാം സഅദിയ്യ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
Jun 22, 2016, 10:05 IST
ദമ്മാം: (www.kasargodvartha.com 22.06.2016) ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും മഹത്തരമായതും പ്രശസ്തവുമായ ബദര്‍ യുദ്ധ ദിന സ്മരണകള്‍ അയവിറക്കി ദമ്മാം സഅദിയ്യ സംഘടിപ്പിച്ച ബദര്‍ സ്മൃതിയും ഇഫ്താര്‍ സംഗമവും ശ്രദ്ധേയമായി. സ്വന്തബന്ധങ്ങളെല്ലാം ത്യജിക്കാന്‍ സന്നദ്ധരായി അല്ലാഹുവിന്റെ പ്രവാചകരോടൊപ്പം ഉറച്ചുനിന്ന മഹാന്‍മാരായ ബദ്‌രീങ്ങളെ സ്മരിക്കുന്നത് പുതിയ കാലത്തെ വിശ്വാസികള്‍ക്ക് ഊര്‍ജവും ആര്‍ജവവും പകരും.
മനുഷ്യന്റെ ഓര്‍മകള്‍ക്കുമേല്‍ മറവിയുടെ മാനിഫെസ്‌റ്റോ അവതരിപ്പിച്ച് സാമ്രാജ്യത്വം ജീര്‍ണതകളും അധിനിവേശം കാണിക്കുന്ന കാലത്ത് നന്മയുടെ കാവലാളാവാനും ധാര്‍മികതയുടെ കരുത്തുറ്റ ശബ്ദമാവാനും ബദ്‌രീങ്ങള്‍ നമുക്ക് പ്രചോദനമാകുമെന്നും സംഗമം അഭിപ്രായപ്പെട്ടു. സീക്കോ സഅദിയ്യയില്‍ നടന്ന സംഗമത്തില്‍ സൈദു സഖാഫി പ്രഭാഷണം നടത്തി.
യൂസുഫ് സഅദി അയ്യങ്കേരി അധ്യക്ഷത വഹിച്ചു. മുബാറക് സഅദി, അബ്ബാസ് ഹാജി കുഞ്ചാര്‍, അമാന മൊഗ്രാല്‍, മുനീര്‍ ആലംപാടി, ലത്വീഫ് പള്ളത്തടുക്ക, അഹ് മദ് ഹാജി ആലംപാടി, സിദ്ദീഖ് സഖാഫി ഉര്‍മി, അഷ്‌റഫ് സഖാഫി പര്‍പ്പുന്‍ജെ, ജബ്ബാര്‍ ലത്വീഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords : Dammam, Jamia-Sa-adiya-Arabiya, Ramadan, Gulf, Meet, Badar Day.