city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arts | ദുബൈയിലെ കരാമ ഫുഡ് സ്ട്രീറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ! വില്‍ സ്മിത്ത് മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വരെ തെരുവില്‍; ഇഫ്ത്വാര്‍ വിഭവങ്ങള്‍ വിളമ്പി പ്രമുഖര്‍; വിസ്മയം തീര്‍ത്ത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

ദുബൈ: (www.kasargodvartha.com) ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തെരുവില്‍ ഭക്ഷണം കഴിക്കുന്നത് മുതല്‍ വില്‍ സ്മിത്ത് സുഗന്ധവ്യഞ്ജനങ്ങള്‍ മുറിക്കുന്നതും ഫ്രാന്‍സിസ് മാര്‍പാപ്പ ലഘുഭക്ഷണങ്ങളുടെ ഒരു ട്രേ പരിശോധിക്കുന്നതും വരെയുള്ള ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വിസ്മയം സൃഷ്ടിക്കുന്നു. യുഎഇ ആസ്ഥാനമായുള്ള ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ് ജ്യോ ജോണ്‍ മുള്ളൂരാണ് വേറിട്ട കലാസൃഷ്ടിക്ക് പിന്നില്‍.
            
Arts | ദുബൈയിലെ കരാമ ഫുഡ് സ്ട്രീറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ! വില്‍ സ്മിത്ത് മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വരെ തെരുവില്‍; ഇഫ്ത്വാര്‍ വിഭവങ്ങള്‍ വിളമ്പി പ്രമുഖര്‍; വിസ്മയം തീര്‍ത്ത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

പ്രശസ്ത വ്യക്തികള്‍ സാധാരണക്കാരോടൊപ്പമുള്ള, കൃത്രിമബുദ്ധിയുടെ (AI - Artificial Intelligence) സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങളുടെ പുതിയ പട്ടിക മുള്ളൂര്‍ വ്യാഴാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പുറത്തിറക്കിയത്. അതിവേഗമാണ് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. 'ഈ അത്ഭുത വ്യക്തികള്‍ വിശുദ്ധ റമദാന്‍ മാസത്തില്‍ ദരിദ്രര്‍ക്ക് ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്തു', ചിത്രങ്ങള്‍ പങ്കിട്ട് ജ്യോ ജോണ്‍ കുറിച്ചു.

മുള്ളൂരിന്റെ 'റമദാന്‍ ഫുഡ് സ്ട്രീറ്റില്‍', റൊണാള്‍ഡോയും ഡേവിഡ് ബെക്കാമും ഭക്ഷണം തയ്യാറാക്കുമ്പോഴും വിളമ്പുമ്പോഴും മേല്‍വസ്ത്രം ധരിച്ചിരിക്കുന്നതായി കാണാം. ഫ്രാന്‍സിസ് മാര്‍പാപ്പ ലഘുഭക്ഷണത്തിനായി നില്‍ക്കുന്നതായി ചിത്രീകരിച്ചരിക്കുന്നു. വില്‍ സ്മിത്ത് സുഗന്ധവ്യഞ്ജനങ്ങള്‍ അരിഞ്ഞുകൊണ്ടിരിക്കുകയും ബ്രൂസ് വില്ലിസ് എന്തോ ഒന്ന് കഴിക്കാന്‍ നോക്കുകയും ചെയ്യുന്നു:


വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ പരമ്പരയില്‍, മുള്ളൂര്‍ കൂടുതല്‍ വ്യക്തിത്വങ്ങളെ ചേര്‍ക്കുകയും അവരെ 'ദുബൈ എക്സ്പോ സിറ്റിയിലെ റമദാന്‍ ആഘോഷത്തിന്റെ' പശ്ചാത്തലത്തില്‍ ചിത്രീകരിക്കുകയും ചെയ്തു. ബരാക് ഒബാമ, ലയണല്‍ മെസി, ഡൊണാള്‍ഡ് ട്രംപ് എന്നിവരെല്ലാം വിളക്കുകള്‍ പിടിച്ചിരിക്കുന്നതായി കാണാം. ഇലോണ്‍ മസ്‌ക്, ലിയോനാര്‍ഡോ ഡികാപ്രിയോ, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും ഇടം നേടിയിട്ടുണ്ട്.

Keywords: Cristiano-Ronaldo, UAE-News, Dubai-News,  Jyo-John-Mulloor, Dubai's Karama Food Street, Ramadan, Ramadan 2023, Ramadan News, Football News, Sports News, Cristiano Ronaldo in Dubai's Karama food street? AI artist imagines celebrities as volunteers serving Ifthar.  !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia