city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് വ്യാപനം: നിയന്ത്രണങ്ങളുമായി സഹകരിക്കും, രാത്രികാല കർഫ്യു സമയത്തിൽ മാറ്റം വരുത്തണമെന്ന് മുസ്ലിം സംഘടനകളും സംയുക്ത ജമാഅതും

കാസർകോട്: (www.kasargodvartha.com 20.04.2021) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏർപെടുത്തിയ രാത്രികാല കർഫ്യു രാത്രി 10 മണി മുതലാക്കണമെന്ന് വിവിധ മുസ്ലിം സംഘടനകളും സംയുക്ത ജമാഅതും ആവശ്യപ്പെട്ടു. റമദാനിലെ രാത്രികാല പ്രാർഥനകളുടെ സൗകര്യങ്ങൾ പരിഗണിച്ചാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം: നിയന്ത്രണങ്ങളുമായി സഹകരിക്കും, രാത്രികാല കർഫ്യു സമയത്തിൽ മാറ്റം വരുത്തണമെന്ന് മുസ്ലിം സംഘടനകളും സംയുക്ത ജമാഅതും

തറാവീഹും നഗരങ്ങളില്‍ നിന്ന് കച്ചവടം കഴിഞ്ഞ് വീട്ടിലെത്താനുള്ള സൗകര്യങ്ങളും പരിഗണിച്ച് കർഫ്യു 10 മണി മുതലാക്കണം - കേരളാ മുസ്‌ലിം ജമാഅത്

കാസർകോട്: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പും ഭരണകൂടവും ഏര്‍പെടുത്തിയ നിയന്ത്രണവുമായി എല്ലാവരും സഹകരിക്കണമെന്ന് കേരളാ മുസ്‌ലിം ജമാഅത് ജില്ലാ കമിറ്റി ആഹ്വാനം ചെയ്തു. ആരാധനാലയങ്ങളിലും മറ്റും സാമൂഹിക അകലവും മാസ്‌ക്, മുസല്ല ഉപയോഗവും കര്‍ശനമായി പാലിക്കുന്നതില്‍ വിശ്വാസികള്‍ പൂര്‍ണ സഹകരണമാണ് നല്‍കി വരുന്നത്. വ്യാപക ബോധവല്‍കരണവും കേരളാ മുസ്‌ലിം ജമാഅതിനും അനുബന്ധ സംഘടനകളുടെ കീഴിലും മഹല്ലുകളില്‍ നടന്ന് വരുന്നു. തറാവീഹും നഗരങ്ങളില്‍ നിന്ന് കച്ചവടം കഴിഞ്ഞ് വീട്ടിലെത്താനുള്ള സൗകര്യങ്ങളും പരിഗണിച്ച് രാത്രികാല കർഫ്യു 10 മണി മുതലാക്കി മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുക്രി ഇബ്‌റാഹീം ഹാജി, അബ്ദുല്‍ ഹകീം ഹാജി കളനാട്, സി എല്‍ ഹമീദ് ചെമ്മനാട്, കന്തല്‍ സൂപ്പി മദനി, യൂസുഫ് മദനി ചെറുവത്തൂര്‍, കെ എച് അബ്ദുല്ല മാസ്റ്റര്‍ പങ്കെടുത്തു.


രാത്രി കാല പ്രാർഥനകളെ വലിയ തോതിൽ ബാധിക്കാതിരിക്കാൻ കർഫ്യൂ സമയം രാത്രി 10 മണി മുതലാക്കണം - കാസർകോട് സംയുക്ത മുസ്ലിം ജമാഅത്

കാസർകോട്: കോവിഡിൻ്റെ രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്നതിൻ്റെ പശ്ചാതലത്തിൽ സർകാർ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൾ ജനങ്ങൾ തയ്യാറാകണമെന്ന് കാസർകോട് സംയുക്ത മുസ്ലിം ജമാഅത് ആഹ്വാനം ചെയ്തു. ജീവിതത്തിൽ ചില ക്രമീകരണങ്ങളും നിയന്ത്രണങ്ങളും വരുത്താൻ ഒരോ വ്യക്തിയും സന്നദ്ധത കാട്ടേണ്ട ഘട്ടമാണിത്. സംഹാര താണ്ഡവം നടത്തുന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ ജനങ്ങളുടെ ത്യാഗത്തിലൂടെയേ സാധിക്കുകയുള്ളൂ.

സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിക്കാൻ അധികാരികൾ നിർബന്ധിതരായിരിക്കുകയാണ്. റമദാനിലെ രാത്രി കാല പ്രാർഥനകളെ വലിയ തോതിൽ ബാധിക്കാതിരിക്കാൻ കർഫ്യൂ സമയം രാത്രി 10 മണി മുതലാക്കാൻ അധികാരികളോട് ആവശ്യപ്പെട്ടതായി കാസർകോട് സംയുക്ത മുസ്ലിം ജമാഅത് പ്രസിഡണ്ട് എൻ എ നെല്ലിക്കുന്ന്, ജനറൽ സെക്രടറി ടി ഇ അബ്ദുല്ല, ട്രഷറർ എൻ എ അബൂബക്കർ ഹാജി എന്നിവർ അറിയിച്ചു.


ചട്ടങ്ങള്‍ പാലിച്ച് പ്രാർഥന നടത്താന്‍ സൗകര്യമൊരുക്കണം - സമസ്ത കോര്‍ഡിനേഷന്‍ കമിറ്റി

കാസര്‍കോട്: രാത്രി കര്‍ഫ്യവില്‍ റമദാന്‍ മാസത്തിലെ തറാവീഹ് അടക്കമുള്ള രാത്രി പ്രാർഥന നടത്താന്‍ ഇളവ് നല്‍കണമെന്ന് സമസ്ത കാസര്‍കോട് ജില്ലാ കോര്‍ഡിനേഷന്‍ കമിറ്റി. കഴിഞ്ഞ റമദാനില്‍ തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വിശ്വാസികള്‍ക്ക് മസ്ജിദുകളില്‍ പ്രാർഥനയ്‌ക്കെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രാർഥനയ്‌ക്കെത്താനാവുന്നതിന്റെ സംതൃപ്തിയിലാണ് വിശ്വാസികള്‍. കോവിഡ് വീണ്ടും രൂക്ഷമാകുമ്പോള്‍ നിയന്ത്രണങ്ങളും ശക്തമാക്കേണ്ടതുണ്ട്. അവ പൂര്‍ണമായും പാലിച്ചുകൊണ്ട് തറാവീഹ് അടക്കമുള്ള നിസ്‌കാരങ്ങളും പ്രാർഥനകളും മസ്ജിദുകളിലെത്തി നിര്‍വഹിക്കാന്‍ രാത്രി 9.30 വരെയെങ്കിലും സമയം ആവശ്യമാണ്. വീടുകളിലേക്ക് തിരികെയെത്താനുള്ള സമയം കൂടി പരിഗണിച്ച് രാത്രി കാല കര്‍ഫ്യൂ 10 മുതല്‍ ആക്കാന്‍ അധികൃതര്‍ തയാറാവണം.

കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുവേണം വിശ്വാസികള്‍ മസ്ജിദുകളിലേക്കെത്താന്‍. ഇത് ഉറപ്പുവരുത്താന്‍ മഹല്ല് ഭാരവാഹികളും ഇമാമുമാരും പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്നും സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളായ യു എം അബ്ദുർ റഹ്‌മാൻ മൗലവി, ഖാസി ത്വാഖാ അഹ്‌മദ്‌ മൗലവി, ഖാസി ഇ കെ മഹമൂദ് മുസ്ലിയാര്‍, എം എസ് തങ്ങള്‍ മദനി, മജീദ് ബാഖവി, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, കല്ലട്ര അബ്ബാസ് ഹാജി, ടി പി അലി ഫൈസി, പി എസ് ഇബ്‌റാഹിം ഫൈസി, ഹംസ ഹാജി പള്ളിപ്പുഴ, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, വി കെ മുശ്താഖ്‌ ദാരിമി, മൊയ്തീന്‍ കൊല്ലമ്പാടി എന്നിവർ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


വിശ്വാസികളെ പ്രതികൂലമായി ബാധിക്കും - ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ സർകാർ ഏർപെടുത്തിയിട്ടുള്ള രാത്രികാല കർഫ്യൂ റമദാൻ രാത്രികളിലെ പ്രത്യേക പ്രാർഥനയെയും പ്രഭാത പ്രാർഥനയെയും പ്രതികൂലമായി ബാധിക്കുന്നതും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന അശാസ്ത്രീയ നടപടിയുമാണെന്ന് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സമിതി. പ്രാർഥനയെ തടസപ്പെടുത്താതെ കർഫ്യൂ സമയം അടിയന്തിരമായി പുനഃക്രമീകരിക്കാൻ സർകാർ സന്നദ്ധമാവണമെന്നും സമിതി ആവശ്യപ്പെട്ടു.

യോഗത്തിൽ ടി അബ്ദുർ റഹ്‌മാൻ ബാഖവി, വി എം ഫത്ഹുദ്ദീൻ റശാദി, കെ കെ അബ്ദുൽ മജീദ് ഖാസിമി, അർശാദ് മുഹമ്മദ് നദ്വി, ഹാഫിസ് അഫ്സൽ ഖാസിമി, എം ഇ എം അശ്റഫ് മൗലവി, ഹാഫിസ് നിശാദ് റശാദി, അബ്ദുൽ ഹാദി മൗലവി, മുഹമ്മദ് സലീം അൽ ഖാസിമി, നിസാറുദ്ദീൻ മൗലവി പങ്കെടുത്തു.

Keywords:  Kerala, News, Kasaragod, Top-Headlines, COVID-19, Corona, Ramadan, Mask, Religion, Kerala Muslim Jama-ath, All India Imam's Council,  Samastha Coordination Committee, COVID: Muslim organizations urge to cooperate with restrictions, Update night curfew time at 10 am


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia