ചേരൂര്‍ ഫുര്‍ഖാനിയ്യത്തു രിഫാഇയ മദ്രസ ഓള്‍ഡ് സ്റ്റുഡന്റ്സ് ഫെഡറേഷന് റമദാന് ക്യാമ്പയിന് സമാപിച്ചു
Jul 3, 2016, 11:00 IST
ചേരൂര്‍: (www.kasargodvartha.com 03/07/2016) ഫുര്ഖാനിയ്യത്തുരിഫാഇയ്യ മദ്രസ ഓള്‍ഡ് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (ഒ എസ് എഫ്) കീഴില്‍ ഒരു മാസത്തോളം നീണ്ടുനിന്ന റമദാന് ക്യാമ്പയിന് സമൂഹ നോമ്പ് തുറയോടെ സമാപിച്ചു. ചേരൂര്‍ രിഫാഇയ്യ നഗറില്‍ നടന്ന സമാപന പൊതുസമ്മേളനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും, എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉപഹാരം നല്കി അനുമോദിച്ചു.
ഒരുമാസം നീണ്ട റമദാന് ക്വിസ് മത്സരത്തിന്റെ ബംപര്‍ വിജയിയായി ശിഹാബ് ബേഡകം തെരഞ്ഞടുക്കപ്പെട്ടു. മൂന്നു പതിറ്റാണ്ടിലധികം ചേരൂര്‍ സ്കൂളില്‍ സേവനം ചെയ്ത് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കണ്ണൂര്‍ അബ്ദുല്ല മാസ്റ്ററെ ചേരൂര്‍ കോട്ട ജുമാ മസ്ജിദ് പ്രസിഡണ്ട് മൊയ്തീന് കുഞ്ഞി ഹാജി ആദരിച്ചു. ചേരൂര്‍ കോട്ട ജുമാ മസ്ജിദ് ഖത്വീബ് വൈ കുഞ്ഞഹമ്മദ് സഅദി അധ്യക്ഷനായി. ചേരൂര്‍ താഴെ ജുമാ മസ്ജിദ് ഖത്വീബ് അഷ്റഫ് ഫൈസി ആശംസ പ്രസംഗം നടത്തി.
റമദാന് ക്വിസ് മത്സരം, റിലീഫ് വിതരണം, മതപഠന ക്ലാസ്, സമൂഹ നോമ്പ് തുറ, എസ് എസ് എല്‍ സി, പ്ലസ്ടു മികച്ച വിജയികളെ ആദരിക്കല്‍, തക്ബീര്‍ ജാഥ തുടങ്ങി ഉപകാരപ്രദമായ നിരവധി പരിപാടികളാണ് ക്യാമ്പയിനിലുടനീളം നടത്തിയത്. ഒരുദിനം ഒരു ചോദ്യം എന്ന രീതിയില്‍ നടന്ന ക്വിസ് മത്സരത്തിലെ മുഴുവന്‍ വിജയികള്‍ക്കും ചടങ്ങില്‍ വെച്ച് സമ്മാനം നല്കി.
വ്യത്യസ്തമായ രീതിയില്‍ നടന്ന ക്വിസ് പ്രോഗ്രാം വന്‍ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദേശത്തുള്ളവര്‍ക്കും വാട്സ് ആപ്പ് വഴി ഉത്തരങ്ങള്‍ നല്കി മത്സരത്തില്‍ പങ്കെടുക്കാമെന്നതാണ് പരിപാടിയെ കൂടുതല്‍ ജനകീയമാക്കിയത്. നാട്ടുകാരുടെ വന്‍ ആവേശമായി മാറിയ ക്വിസ് മത്സരത്തില്‍ ദിവസവും നിരവധി ആളുകള്‍ ഉത്തരങ്ങള്‍ നല്കിയപ്പോള് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞടുത്തത്.
ഞായറാഴ്ചതോറും നടന്ന മതപഠനക്ലാസിന് ചേരൂര്‍ കോട്ട മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖത്വീബ് വൈ കുഞ്ഞഹമ്മദ് സഅദി നേതൃത്വം നല്കി. മദ്രസാപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സദസിലേക്ക് സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ആഴ്ചതോറും വിജ്ഞാനം നുകരാനെത്തിയത്. പെരുന്നാള്‍ ദിവസം രാത്രിയുള്ള തക്ബീര്‍ ജാഥ നിശ്ചിത സമയത്ത് നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
റമദാന് മാസം മുഴുവനും വ്യത്യസ്ത പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ ക്യാമ്പയിന്റെ സമാപന സമ്മേളന ത്തില്‍ നാട്ടിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും വിശിഷ്ടാതിഥികളും പങ്കെടുത്തു. മുഹമ്മദ് കുഞ്ഞി എം സി, കെ എം മൂസ ഹാജി, കെ എം മുഹമ്മദ് കുഞ്ഞി, പി എ ഹസൈനാര്‍ ഹാജി, മുഹമ്മദലി കെ എ, സജാദ് മാളിക, സക്കീര്‍ ടി എസ്, അസ്ക്കര്‍ എ ടി, അഷ്റഫ് എച്ച് എ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ബാസ് മദീന സ്വാഗതവും അഹ് മദ് എളിഞ്ച നന്ദിയും പറഞ്ഞു.
Keywords : Cheroor, Ramadan, Programme, Inauguration, N.A.Nellikunnu, MLA.