മോഷണം നടത്താനായി 'സക്കാത്തിനിറങ്ങി' കവര്‍ച്ചാ സംഘങ്ങള്‍; വീട്ടുകാര്‍ ജാഗരൂകരായിരിക്കണമെന്ന് പോലീസ്
Jun 4, 2018, 17:34 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2018) മോഷണം നടത്താനായി കവര്‍ച്ചാ സംഘങ്ങള്‍ 'സക്കാത്തിനിറങ്ങിയതായി' പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ ജാഗരൂകരായിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റമദാനില്‍ നിരവധി പേരാണ് സക്കാത്തിനായി വീടുകള്‍ കയറിയിറങ്ങുന്നത്. ഇത്തരം സംഘം അവസരം കിട്ടിയാല്‍ കവര്‍ച്ച നടത്തി സ്ഥലം വിടുകയാണ് ചെയ്യുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
മുഖംമറച്ചുള്ള പര്ദയണിഞ്ഞെത്തുന്ന സംഘം സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ തട്ടിപ്പ് നടത്തുന്നതാണ് പതിവാണ്. റമദാനിന്റെ അവസാന പത്തില്‍ വിശ്വാസികള്‍ കൂടുതല്‍ സക്കാത്ത് വിതരണം ആരംഭിക്കുന്നതോടെ സംഘം കൂടുതല്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. വീട്ടുകാരും അതാത് മഹല്ല് കമ്മിറ്റികളും ജാഗ്രത പാലിക്കണമെന്നും സംശയം തോന്നുന്ന സംഘത്തെ കണ്ടാല്‍ എത്രയും പെട്ടെന്ന് പോലീസില്‍ വിവരമറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, House, Robbery, Ramadan, Top-Headlines, Attention to House owners
< !- START disable copy paste -->