city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലൈലത്തുല്‍ ഖദ്‌റും പോരിശയും

മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com 16.05.2020) റമദാനിന്റെ അവസാനത്തെ പത്തിലെ ഒറ്റയായ രാത്രിയിലാണ് ലൈലത്തുല്‍ ഖദ്ര്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യത എന്നും അതുകൊണ്ട് ആ രാവുകളില്‍  കൂടുതല്‍ പ്രതീക്ഷിക്കപ്പെടാവുന്നതാണെന്നും ഹദീസുകളില്‍ നിന്നും  നമുക്ക് സൂചന ലഭിക്കുന്നു. റമദാന്‍ അവസാനത്തെ പത്തിലേക്ക് കടന്നാല്‍ ഇബാദത്തുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതും, പ്രാര്‍ത്ഥനകളില്‍ കൂടുതല്‍ മുഴുകേണ്ടതുമാണ്. നബി(സ)തങ്ങള്‍ ആരാധനാ കര്‍മ്മങ്ങളില്‍ അതി കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും അതിനായി ആഹ്വാനം നടത്തുകയും ചെയ്തതായി കാണാം. ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസങ്ങളേക്കാള്‍ ഉത്തമമായ രാവാണ് എന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിച്ചത്.

ഒരിക്കല്‍ നബി(സ)തങ്ങള്‍ ബനൂ ഇസ്‌റാഈല്യരില്‍ ജീവിച്ചിരുന്ന അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടിയ ഒരു ധീര യോദ്ധാവിന്റെ കഥകളെക്കുറിച്ച് സ്വഹാബികള്‍ക്ക് പറഞ്ഞു കൊടുക്കുത്തു.ശംഊന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആയിരം മാസം അദ്ദേഹം ഇസ്ലാമിന്റെ നിലനില്‍പ്പിനു വേണ്ടി ശത്രുക്കളുമായി പൊരുതിയവരാണ്. രാത്രി മുഴുവന്‍ ആരാധന കര്‍മ്മങ്ങളും പകല്‍ മുഴുവനും ധര്‍മ്മ സമരവും നടത്തിയ വീര നായകനായിരുന്നു ശംഊന്‍. ഇത് കേട്ട അനുചരര്‍ ആയുസ്സ് കുറഞ്ഞ ഞങ്ങള്‍ക്ക് സത്കര്‍മ്മ നിരത കൊണ്ട്  അദ്ദേഹത്തെ പോലുള്ളവരുടെ സമീപത്തു പോലും എത്തിപ്പെടാനുള്ള ഭാഗ്യമെങ്കിലും ഇല്ലാതെ പോയല്ലോ എന്ന് കുണ്ഠിതപ്പെട്ടപ്പോഴാണ്.
ലൈലത്തുല്‍ ഖദ്‌റും പോരിശയും

ലൈലത്തുല്‍ ഖ്ദ്‌റിനെ കുറിച്ച് പരാമര്‍ശിക്കുന്ന ''സൂറത്തുല്‍ ഖദ്ര്‍''അവതരിപ്പിക്കപ്പെട്ടതെന്ന അഭിപ്രായമുണ്ട്. നബി(സ) ഈ അദ്ധ്യായം വിശദീകരിച്ചു കൊണ്ട് അള്ളാഹു നിങ്ങളുടെ വേവലാതി കേള്‍ക്കുകയും എന്റെ സമുദായത്തിന് മൊത്തത്തില്‍  മുന്‍ഗാമികളേക്കാള്‍ മുന്നേറുവാനുള്ള ഒരു മാര്‍ഗ്ഗം സമ്മാനിക്കുകയും ചെയ്തിരിക്കുന്നു എന്ന് വിളംബരം ചെയ്തുവെന്നുമാണ് ആ ചരിത്രം.

അനുഗ്രഹീതമായ ലൈലത്തുല്‍ ഖദ്‌റ് എന്ന ആ ഒറ്റ രാവില്‍ ഇബാദത്തുകളില്‍, പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആയിരം മാസങ്ങളിലെ പ്രതിഫലങ്ങള്‍ ലഭിക്കുന്നതാണ്.ശ്രേഷ്ഠമായ  ഈ രാവിലെ ആരാധനാ കര്‍മ്മങ്ങളില്‍ നിന്നും ഇത്രയും  പ്രതിഫലം   കാംക്ഷിക്കുന്ന ഏതൊരു സത്യവിശ്വാസിയുടേയും ഹൃദയത്തില്‍ നന്മകള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ അനിവാര്യത തെളിഞ്ഞു വരും .റമസാനിലെ ലൈലത്തുല്‍ ഖദ്ര്‍ എന്ന  ഒറ്റ രാവില്‍ ലഭിക്കുന്ന പുണ്യം അതു മറ്റുള്ള ഒന്നിലും ലഭ്യമല്ല. അത്രയ്ക്കും മഹത്വമേറിയതാണ്  ക്ലിപ്തമായി പ്രവചിക്കാന്‍ പറ്റാത്ത പ്രസ്തുത രാവിന്റെ ഓരോ നിമിഷങ്ങള്‍ക്കുമുള്ളത്. ആ രാവില്‍ അള്ളാഹുവിന്റെ അനുമതിയോടെ ആകാശത്തു നിന്നും മലക്കുകള്‍  ഭൂമിയിലേക്ക് ഇറങ്ങി വരുന്നു.പ്രാര്‍ത്ഥനകള്‍ക്ക് പ്രാമുഖ്യം നല്‍കപ്പെട്ട രാവാണ് ലൈലത്തുല്‍ ഖദ്ര്‍.സൂറത്തുല്‍ ഖദ്‌റില്‍ എത്ര മനോഹരമായാണ് ലൈലത്തുല്‍ ഖദ്‌റിനെ കുറിച്ച് വിവരിച്ചിരിക്കുന്നത്.

ലൈലത്തുര്‍ ഖദ്‌റിന്റെ രാവില്‍ ആര് ഇബാദത്തുകള്‍ അധികരിപ്പിക്കുന്നുവോ,അവരുടെ വേവലാതികളും  സങ്കടങ്ങലുമെല്ലാം  അള്ളാഹു നീക്കി കൊടുക്കുന്നതായിരിക്കും.അതാണ് ലൈലത്തുല്‍ ഖദ്‌റിന്റെ മഹനീയത.പള്ളികളില്‍ മാത്രം ലഭ്യമാകുന്ന ഒരു സത്കര്‍മ്മമാണ് ഇഅ്തി കാഫ്. അഥവാ ഭജനമിരിക്കുക എന്നത്.  കൊറോണ കാലമായതിനാല്‍ പള്ളികളെല്ലാം അടച്ചു പൂട്ടപ്പെട്ട കാരണം ഈ വ്രത കാലത്ത് പള്ളിയില്‍ അങ്ങനെ ഇരിക്കാന്‍ പറ്റില്ലെന്നത് നേരാണ്. എങ്കിലും വീടുകളില്‍ നാം അടങ്ങിയൊതുങ്ങിക്കൂടി എല്ലാ സത്കര്‍മ്മങ്ങള്‍ക്കും പ്രാമുഖ്യം കൊടുത്ത് പുണ്യങ്ങള്‍ വാരിക്കൂട്ടുകയാണ് വേണ്ടത്.

ലൈലത്തുല്‍ ഖദ്‌റിന് ഒരു പ്രത്യേകത കൂടിയുണ്ട്.വിശുദ്ധ ഖുര്‍ആന്‍ ഭൂമിയില്‍ ആദ്യമായി  അവതരിക്കപ്പെട്ട ദിവസമാണ് എന്നതാണ് അത്. ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വമേറിയ രാവില്‍ പ്രാര്‍ത്ഥനകള്‍ ചെയ്താല്‍ അതിന്റെ പ്രതിഫലം അനിര്‍വ്വ ചനീയമാണ്. ഈ ലൈലത്തുല്‍ ഖദ്ര്‍ രാവില്‍ നമുക്ക് കൊറോണ മുക്തിക്കു വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്താം. കൊറോണ ബാധിതരുടെ രോഗമുക്തിക്കും, രാജ്യത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കാം.

ഈ കൊറോണ കാലത്ത് പുത്തനുടുപ്പുകള്‍ ധരികാതെ,മൈലാഞ്ചി ചിത്രങ്ങള്‍ വരക്കാതെ,നിസ്‌കരിക്കുവാന്‍ പള്ളികളില്‍ അനുവാദം ഇല്ലാത്ത ഈ പെരുന്നാള്‍ ഓരോരോ വീടുകളിലായി പരിമിതപ്പെടുത്തി ആഘോഷിക്കാം.ബന്ധു വീടുകളില്‍ പോകാതെ സാമൂഹ്യ അകലം പാലിച്ചു കൊണ്ടും, വാട്‌സ്ആപ്പിലും, ഫെയ്‌സ്ബുക്കിലും പെരുന്നാള്‍ സന്ദേശങ്ങള്‍ കൈമാറിയും നമുക്ക് ഈദുല്‍ ഫിത്വര്‍ കൊണ്ടാടുകയും സുരക്ഷിതത്വങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്യുക.


Keywords: Kasaragod, Kerala, Article, Ramadan, Article about Lailatul Qadr by Mohammedali Nellikkunnu

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia