അല്‍ഹസ്സ മലയാളികള്‍ക്ക് ആശ്വാസവുമായി സഅദിയ്യ സമൂഹ ഇഫ്താര്‍
Jun 25, 2016, 09:33 IST
അല്‍ഹസ്സ: (www.kasargodvartha.com 25/06/2016) മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമായി അല്‍ഹസ്സ സഅദിയ്യ സമൂഹ ഇഫ്താര്‍ ശ്രദ്ധേയമാകുന്നു. റമദാന്‍ ഒന്ന് മുതല്‍ നടന്നു വരുന്ന സമൂഹ ഇഫ്താറില്‍ അല്‍ ഹസയിലെ മലയാളികളും മറ്റു സംസ്ഥാനക്കാരും അടക്കം ദിനേന ഇരുനൂറോളം പേര്‍ പങ്കെടുക്കുന്നു. ജാമിഅ സഅദിയ്യ അറബിയ്യയുടെ അല്‍ഹസ്സ കമ്മിറ്റിയാണ് ആറു വര്‍ഷമായി മുടങ്ങാതെ ഈസംരംഭം നടത്തി വരുന്നത്.
ജോലിയില്‍ വ്യാപൃതാരാവേണ്ടുന്നതിനാല്‍ സമയം ലഭ്യമാകാതെ വരുന്ന ഒട്ടനവധി പേര്‍ക്ക് ഈ ഇഫ്താര്‍ സംഗമം ആശ്വാസവും സന്തോഷവുമാകുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നോമ്പുതുറക്കാനെത്തുന്നവരുടെ ആധിക്യം കണക്കിലെടുത്ത് വിശാലമായ കെട്ടിടത്തിലേക്ക് അല്‍ഹസ്സ സഅദിയ്യയുടെ ആസ്ഥാനം തന്നെ ഈയടുത്ത് മാറ്റി.
പ്രമുഖ സയ്യിദന്‍മാരും പണ്ഡിതരും വിവിധ ദിവസങ്ങളില്‍ സംഗമത്തിലെത്തി പ്രാര്‍ത്ഥന കൊണ്ടനുഗ്രഹിച്ചു. ഇഫ്താറിനെത്തുന്ന ഇരുനൂറോളം പേര്‍ക്കുള്ള വിഭവങ്ങളൊരുക്കാന്‍ ശാഫി കുദിര്‍, ജമാല്‍ നൂഞ്ഞേരി കണ്ണൂര്‍, മൂസാ ബാളിയൂര്‍, ആരിഫ് അറഫ, അഷ്ഫാഖ് യൂസുഫ്, അബൂബക്കര്‍ മൊഗ്രാല്‍, അഹ് മദ് സഅദി, നൗഷാദ് അമാനി, മൂസാ കടമ്പാര്‍ തുടങ്ങിയവര്‍ നേതൃത്വം വഹിക്കുന്നു.
Keywords : Ramadan, Gulf, Jamia-Sa-adiya-Arabiya, Ifthar Meet, Al Hassa.