'റമദാന്‍ നല്‍കുന്നത് മാനവീകതയുടെ മഹാ സന്ദേശം'
Jun 24, 2017, 20:12 IST
വെള്ളിക്കോത്ത്: (www.kasargodvartha.com 24.06.2017) വിശുദ്ധ റമദാന്‍ മാസം ലോകത്തിന് നല്‍കുന്നത് മാനവീകതയുടെ മഹാസന്ദേശമെന്ന് വെള്ളിക്കോത്ത് ജുമാമസ്ജിദ് ഖത്തീബും പ്രഭാഷകനുമായ മുഹമ്മദ് സഖാഫി മഞ്ചേശ്വരം പറഞ്ഞു. റമദാന്‍ മാസാചരണത്തിന്റെ ഭാഗമായി ഗുരുകുലത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ കുട്ടികള്‍ക്കായി ഒരുക്കിയ ക്ലാസിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സഹജീവികളുടെ വിശപ്പ് മനസിലാക്കുന്നതിലൂടെ കാരുണ്യം തുടങ്ങിയ മഹത്തായ മൂല്യങ്ങളാണ് നാം പഠിക്കുന്നത്. ഇതിലൂടെ സാഹോദര്യം ഊട്ടിയുറപ്പിക്കാം. റമദാന്‍ മാസത്തില്‍ ചെയ്യുന്ന പുണ്യ കര്‍മങ്ങള്‍ക്ക് ഇരട്ടി അനുഗ്രഹമാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു.
വെള്ളിക്കോത്ത് ജുമാമസ്ജിദ് കമ്മറ്റി ഭാരവാഹികളായ പള്ളമ്പി മൊയ്ദീന്‍ ഹാജി, അമീറുദ്ദീന്‍, ഗഫൂര്‍ വെള്ളിക്കോത്ത്, മാവുങ്കാല്‍ ജുമാ മസ്ജിദ് കമ്മറ്റി സെക്രട്ടറി അക്ബര്‍ അലി തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. ക്ലാസിന് ശേഷം നടന്ന ഇഫ്താര്‍ വിരുന്നില്‍ ഗുരുകുലത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപികാ അധ്യാപകന്മാരും പങ്കെടുത്തു.
Keywords: Kerala, kasaragod, Ramadan, news, Religion, Iftar meet conducted