മാസപ്പിറവി കണ്ടു; വെള്ളിയാഴ്ച റമദാന്‍ ഒന്ന്
Apr 23, 2020, 19:20 IST
കോഴിക്കോട്: (www.kasargodvartha.com 23.04.2020) മാസപ്പിറവി കണ്ടു. കേരളത്തില്‍ വെള്ളിയാഴ്ച റമദാന്‍ ആരംഭിക്കുമെന്ന് കാസര്‍കോട് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കീഴൂര്‍ മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവി എന്നിവരും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി, വിസ്ഡം ഹിലാല്‍ വിംഗ് ചെയര്‍മാന്‍ കെ അബൂബക്കര്‍ സലഫി, കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് പ്രൊഫ. അബ്ദുല്‍ ഹമീദ് മദീനി, ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി എന്നിവരും അറിയിച്ചു.