city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സയ്യിദ് പഴമള്ളൂര്‍ കുഞ്ഞി തങ്ങള്‍ സ്മാരക പ്രഥമ അവാര്‍ഡ് പെന്‍മള അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ക്ക്

കാസര്‍കോട്: (www.kasargodvartha.com 14.03.2017) പ്രമുഖ ആത്മീയ പണ്ഡിതന്‍ പഴമള്ളൂര്‍ തങ്ങള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സയ്യിദ് അബ്ദുല്‍ ഖാദിര്‍ കുഞ്ഞി തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ സ്മാരക അവാര്‍ഡിന് പ്രശസ്ത കര്‍മശാസ്ത്രപണ്ഡിതനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാസെക്രട്ടറിയുമായ പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാരെ തിരഞ്ഞെടുത്തു.

ബായാര്‍ മുജമ്മഅ് സഖാഫത്തി സുന്നിയ്യ സാരഥി സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ തങ്ങളുടെ പിതാവാണ് പഴമള്ളൂര്‍ തങ്ങള്‍. ജീവിതം മുഴുവന്‍ ആത്മീയ സേവന വഴിയില്‍ ചിലവഴിച്ച തങ്ങളുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ബായാര്‍ മുജമ്മക്ക് കീഴില്‍ പ്രമുഖ വ്യക്തിത്വങ്ങളെ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്.

സയ്യിദ് പഴമള്ളൂര്‍ കുഞ്ഞി തങ്ങള്‍ സ്മാരക പ്രഥമ അവാര്‍ഡ് പെന്‍മള അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ക്ക്

പ്രഥമ അവാര്‍ഡിന് അര്‍ഹനായ പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ ഇസ്ലാമിക കര്‍മശാസ്ത്ര മേഖലയില്‍ അതുല്യസംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ദര്‍സ് രംഗത്ത് നാലുപതിറ്റാണ്ട് പിന്നിടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. എസ് വൈ എസ് സംസ്ഥാനപ്രസിഡന്റായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള മുസ്ലിം ജമാ അത്ത് ഉപാധ്യക്ഷനാണ്. അരലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പ്രസ്തുത അവാര്‍ഡ്. മാര്‍ച്ച് 17ന് നടക്കുന്ന ബായാര്‍ സ്വലാത്ത് മജ്‌ലിസില്‍ അഖിലേന്ത്യാസുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് സഖാഫി പാത്തൂര്‍, സിദ്ദിഖ് സഖാഫി ആവളം, ശാഫി സഅദി ശിറിയ, അബ്ദുര്‍ റസാഖ് മദനി ബായാർ, സിദ്ദിഖ് ലത്തീഫി ചിപ്പാർ, ആദം ആവളം, മുസ്തഫ മുസ്ല്യാര്‍ കയര്‍കട്ട എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Religion, Award, Samastha, Pazhamallor Thangal Memorial Award, Penmala Abdul Khader Musliyar, Pazhamallor Thangal Memorial Award to Penmala Abdul Khader Musliyar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia