Competition | ഒരു ലക്ഷം രൂപ സമ്മാനം; കാസർകോട് ജില്ലാതല ഖുർആൻ പാരായണ മത്സരം, ലോഗോ പ്രകാശനം ചെയ്തു
● ലോഗോ പ്രകാശനം സയ്യിദ് ജിഫ്രി തങ്ങൾ നിർവ്വഹിച്ചു.
● ഏപ്രിൽ 10 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
● റബീഉൽ അവ്വൽ രണ്ടാം വാരമാണ് ഫൈനൽ.
ബേക്കൽ: (KasargodVartha) ബിലാൽ ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ രണ്ടാം വാരം നടക്കുന്ന 'ഇഖ്റഅ്-2025' കാസർകോട് ജില്ലാതല ഖുർആൻ പാരായണ മത്സരത്തിൻ്റെ ലോഗോ പ്രകാശനം സമസ്ത പ്രസിഡൻ്റും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇഖ്റഅ്-2025 ചെയർമാൻ അബ്ദുൽ റഹ്‌മാൻ അബ്ദുല്ലയ്ക്ക് നൽകി നിർവ്വഹിച്ചു.
പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് കെ.ഇ.എ ബക്കർ, ബിലാൽ ജമാഅത്ത് വൈസ് പ്രസിഡന്റ് യൂസുഫ് ഹാജി, സെക്രട്ടറി എ.കെ അബ്ദുല്ല, ഇഖ്റഅ്-2025 ട്രഷറർ ഇസ്മായിൽ ബിൻ അബ്ദുൽ റഹ്‌മാൻ മുസ്ലിയാർ, കൺവീനർമാരായ ആബിദ് അലി മഠത്തിൽ, അഫ്സൽ ബി.കെ, ഷബീർ ഗഫൂർ, ഭാരവാഹികളായ യാക്കൂബ്, അബ്ബാസ്, മറ്റു വോയ്സ് ഓഫ് ബിലാൽ, സിൽവർ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഏപ്രിൽ 10 മുതൽ 30 വരെ ഓൺലൈൻ രജിസ്ട്രേഷനും തുടർന്ന് ഓഡിഷനും നടക്കും. റബീഉൽ അവ്വൽ രണ്ടാം വാരം നടക്കുന്ന ഗ്രാൻഡ് ഫൈനൽ മത്സരത്തിൽ വിജയികൾക്ക് ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം അൻപതിനായിരം രൂപ, മൂന്നാം സമ്മാനം ഇരുപത്തിയഞ്ചായിരം രൂപ എന്നിങ്ങനെ യഥാക്രമം നൽകും.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
The logo for 'Iqra' 2025, the Kasaragod district-level Quran recitation competition organized by Bilal Jamaat, was launched. The first prize is ₹1 lakh. Online registration is from April 10-30, followed by auditions, with the grand finale in the second week of Rabi ul-Awwal.
#QuranCompetition #Kasaragod #Iqra2025 #PrizeMoney #BilalJamaat #ReligiousEvent