നവരാത്രി ആഘോഷം: വിവിധ കേന്ദ്രങ്ങളില്‍ യക്ഷഗാന താള മദ്ദളെ
Sep 20, 2017, 19:47 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2017) നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മധൂര്‍ ശ്രീ ബൊഡ്ഡജ്ജ യക്ഷ ഭാരതി കലാ സംഘം വ്യാഴാഴ്ച മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ യക്ഷഗാന താള മദ്ദളെ നടത്തും. ഉച്ചക്ക് ഒരു മണിമുതല്‍ മധൂര്‍ ശ്രീ കാളികാംമ്പ ക്ഷേത്രത്തിലും വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ശ്രീ അമ്മനവറു ക്ഷേത്രത്തിലുമാണ് പരിപാടി.
24 ന് രണ്ട് മണി മുതല്‍ കാസര്‍കോട് കോട്ടക്കണി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലും 25 ന് രാവിലെ ഒമ്പത് മണി മുതല്‍ മുളിയാര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലും 26 ന് മല്ലം ക്ഷേത്രത്തിലും 28 ന് എടനീര്‍ കുംജര ക്കാന ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലും 29 ന് കുമ്പള നാരായണ മംഗലം ശ്രീ ചിരുമ്പ ഭഗവതി ക്ഷേത്രത്തിലും പരിപാടി അവതരിപ്പിക്കും. പരിപാടികള്‍ വിജയിപ്പിക്കാന്‍ കലാ സംഘം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
പ്രസിഡന്റ് ബി ബാലകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താരാനാഥ് മധൂര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. എം സീതാരാമ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. എം വേണുഗോപാല കല്ലൂരായ, നടരാജ കല്ലൂരായ, പ്രതാപ കുമ്പള, വാമന ആചാര്‍ ബോവിക്കാനം, ഉദയശങ്കര ഭട്ട് മജലു, സുധാ രാജ കല്ലൂരായ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Temple, Programme, Religion, Meeting, Committee, Navarathri-Celebration.