city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദ്‌ഘാടനത്തിനൊരുങ്ങിയ മസ്‌ജിദ്‌ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു; ജാതി മത ഭേദമന്യേ അവർ ഒത്തുചേർന്നു; സാഹോദര്യത്തിന്റെ മഹനീയ മാതൃക

മാങ്ങാട്: (www.kasargodvartha.com 20.11.2021) സാഹോദര്യത്തിന്റെ മഹനീയ മാതൃകയൊരുക്കി മാങ്ങാട് ഖിള്ർ ജുമാ മസ്ജിദ് കമിറ്റി. അതിവിപുലമായ സൗകര്യങ്ങളോടെ മനോഹരമായി പുതുക്കിപ്പണിത് ഉദ്‌ഘാടനത്തിനൊരുങ്ങിയ മസ്ജിദ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മുസ്ലിം വിശ്വാസികൾക്കപ്പുറം ജാതി മത ഭേദമന്യേ നാടിന്റെ നാനാതുറയിലുള്ളവർ വ്യാഴാഴ്ച ഉച്ച മുതൽ രാത്രി ഏറെ വൈകിയും മസ്‌ജിദ്‌ സന്ദർശിക്കാനെത്തി

   
ഉദ്‌ഘാടനത്തിനൊരുങ്ങിയ മസ്‌ജിദ്‌ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു; ജാതി മത ഭേദമന്യേ അവർ ഒത്തുചേർന്നു; സാഹോദര്യത്തിന്റെ മഹനീയ മാതൃക


2500 ൽ പരം ആളുകൾ സന്ദർശനം നടത്തിയതായി ഭാരവാഹികൾ പറഞ്ഞു. അകവും പുറവും ഒന്നാം നിലയും മിമ്പറുമടക്കം മസ്ജിദിലെ എല്ലാഭാഗങ്ങളും സന്ദർശകർക്ക് തുറന്നുകൊടുത്തിരുന്നു. ആദ്യമായി ഇത്തരമൊരു അവസരം കിട്ടിയതിന്റെ സന്തോഷവും കുറിപ്പുകളിൽ അവർ പങ്കുവെച്ചു. മാങ്ങാട് പ്രദേശത്തിന്റെ മതേതര സംസ്കാരത്തിന്റെ മുൻ തലമുറ കാട്ടിയ മാതൃക പുതിയ തലമുറയും പിന്തുടരുന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര കേന്ദ്ര കമിറ്റി അംഗം രാജേഷ് പള്ളിക്കര പറഞ്ഞു. നല്ല സൗഹാർദത്തോടെ ഈ ഐക്യം എന്നുമുണ്ടാവട്ടെയെന്ന് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷി പ്രസ്താവിച്ചു.

മസ്‌ജിദിൽ എത്തിയവരെ മധുര പാനീയവും പലഹാരങ്ങളും നൽകിയാണ് യാത്രയാക്കിയത്. ഭജനമന്ദിരം പ്രസിഡന്റ് കോട്ടൻ മാങ്ങാട്, മാങ്ങാട് രക്തേശ്വരി പ്രസിഡന്റ് കണ്ണൻ മാങ്ങാട്, പഞ്ചായത്ത് അംഗം ബീവി മാങ്ങാട്, ബ്ലോക് പഞ്ചായത്ത് അംഗം വിജയൻ മാങ്ങാട്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദലി, ലീല, വിലേജ് ഓഫീസർ സിന്ധു കെ, ഹകീം കുന്നിൽ, കെ രക്തനാകരൻ, ബി കൃഷ്ണൻ, തിലകരാജൻ, എം ബി ബാലകൃഷ്ണൻ, പ്രഭാകരൻ മാസ്റ്റർ, ബാലകൃഷ്ണൻ കോർണർ സ്റ്റോർ, ഡോ. നിവ്യ സുധീഷ്, രാജഗോപാലൻ കെട്ടിനുള്ളിൽ, നിതിൻ രാജ് മാങ്ങാട്, കുഞ്ഞിക്കണ്ണൻ കായലം വളപ്പ്, നിമിഷ ശാന്തി തുടങ്ങിയ പ്രമുഖരും സന്ദർശനത്തിനെത്തി.


  

മസ്‌ജിദിന്റെ ഉദ്ഘാടനം നവംബർ 22 ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും വഖ്‌ഫ്‌ പ്രഖ്യാപനം ഖാസി ത്വാഖ അഹ്‌മദ്‌ അൽ അസ്ഹരിയും നിർവഹിക്കും. ഇതിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.




Keywords:  Kasaragod, Kerala, News, Mangad, Masjid, Inauguration, Religion, Top-Headlines, Uduma, Members, Committee, Panchayath, Mosque opened to the public for visit.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia