മഹാശിവരാത്രി ചൊവ്വാഴ്ച; ശിവഭക്തരുടെ പ്രധാന ഉത്സവം
തിരുവനന്തപുരം: (www.kasargodvartha.com 28.02.2022) ശിവഭക്തരുടെ പ്രധാന ഉത്സവമായ മഹാശിവരാത്രി ചൊവ്വാഴ്ച. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതി മൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവ രാത്രി ആഘോഷം നടക്കുന്നത്. ശിവരാത്രി ബലി ഇടേണ്ടത് മാര്‍ച് രണ്ടാം തീയതിയാണ്.
ഓം നമ: ശിവായയും, മഹാമൃത്യുഞ്ജയ മന്ത്രവും ഈ ദിനത്തില്‍ ഭക്തര്‍ ജപിക്കുന്നു. ശിവപുരാണം വായിക്കുകയും വേണം. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.
കേരളത്തില്‍ ആലുവ ശിവക്ഷേത്രം, മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്‌മ ക്ഷേത്രം, തൃശൂര്‍ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Religion, Temple, Mahashivratri, Maha Shivaratri, Tuesday; Festival, Devotees, Maha Shivaratri Tuesday; Main festival of Shiva devotees.