മഹാശിവരാത്രി: പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ
Feb 28, 2022, 17:42 IST
കൊച്ചി: (www.kasargodvartha.com 28.02.2022) ശിവഭക്തരുടെ പ്രധാന ഉത്സവമായ മഹാശിവരാത്രി ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ്. ഈ പുണ്യ ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ലോകം മുഴുവന്‍ നശിപ്പിക്കാന്‍ കെല്‍പുള്ള കാളകൂടം എന്ന വിഷത്തെ ഭഗവാന്‍ പരമശിവന്‍ സ്വന്തം കണ്ഠത്തിലൊതുക്കി ലോകത്തെ രക്ഷിച്ച ദിവസമാണിതെന്നാണ് ഐതീഹ്യം.
ഇതിനിടെ യാത്രാതിരക്ക് ഒഴിവാക്കാന്‍ കൊച്ചി മെട്രോ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ശിവരാത്രിയുടെ ഭാഗമായി കൊച്ചി മെട്രോ മാര്‍ച് ഒന്നിന് രാത്രി വൈകിയും മാര്‍ച് രണ്ടിന് പുലര്‍ചെ വരെയും പ്രത്യേക സര്‍വീസ് നടത്തും. പേട്ടയില്‍ നിന്ന് മാര്‍ച് ഒന്നിന് രാത്രി 11 മണി വരെ മെട്രോ സര്‍വീസ് ഉണ്ടാകും.

മാര്‍ച് രണ്ടിന് പുലര്‍ചെ 4.30 മണിക്ക് ആലുവയില്‍ നിന്ന് പേട്ടയിലേക്കുള്ള സര്‍വീസ് ആരംഭിക്കും. 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയിലേക്ക് ട്രെയിനുകളുണ്ടാവും. ആലുവ മെട്രേസ്റ്റേഷന് തൊട്ടടുത്തുള്ള മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ എത്തുന്നവര്‍ക്ക് വന്നുപോകാനുള്ള സൗകര്യത്തിനാണ് കൊച്ചി മെട്രോ പ്രത്യേക സര്‍വീസ് ഏര്‍പെടുത്തുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Mahashivratri, Religion, Metro Rail, Metro, Mahashivaratri: Kochi Metro announces special services.
Keywords: Kochi, News, Kerala, Top-Headlines, Mahashivratri, Religion, Metro Rail, Metro, Mahashivaratri: Kochi Metro announces special services.