Spirituality | മഹാദേവനെ ആരാധിച്ചാല്‍ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങുമെന്ന് വിശ്വാസം; നോറ്റിരുന്ന് ശിവരാത്രി വ്രതം എടുത്തവര്‍ക്ക് പിറ്റേന്ന് പകല്‍ ഉറങ്ങാമോ?
● ശിവരാത്രിയുടെ പിറ്റേന്നുള്ള പകല്‍ ഉറങ്ങാന്‍ പാടില്ല എന്നത് തെറ്റിദ്ധാരണ.
● ക്ഷേത്രത്തില്‍ നിന്നുള്ള തീര്‍ത്ഥം പാനം ചെയ്താണ് വ്രതം അവസാനിപ്പിക്കേണ്ടത്.
● ശിവനും പാര്‍വതിയും വിവാഹിതരായ ദിവസമാണ് മഹാശിവരാത്രി.
കാസര്‍കോട്: (KasargodVartha) ശിവരാത്രി ദിനത്തില്‍ ഉറക്കമൊഴിഞ്ഞ്, ഒരിക്കല്‍ വ്രതമോ പൂര്‍ണ ഉപവാസമോ അനുഷ്ഠിച്ച് ഈശ്വര നാമജപത്തില്‍ മുഴുകിയിരിക്കുകയാകും വിശ്വാസികള്‍. ഈ സമയം പലര്‍ക്കും ഉണ്ടാകുന്ന ഒരു സംശയമാണ് ശിവരാത്രി നാളിലെ ഉറക്കമൊഴിവിന് ശേഷം അടുത്ത പകലില്‍ ഉറങ്ങാമോ എന്നത്. എന്നാല്‍ ശിവരാത്രിയുടെ പിറ്റേന്നുള്ള പകലും ഉറങ്ങാന്‍ പാടില്ല എന്നത് തെറ്റിദ്ധാരണയാണ്.
ഇതിന്റെ ആവശ്യമില്ല. അത് ഒരു ആചാരമല്ല. വ്രതവും ധ്യാനവും പൂജകളും ശിവരാത്രി കഴിയുന്നതോടെ അവസാനിക്കുന്ന സ്ഥിതിക്ക്, അടുത്ത പകലില്‍ ഉറക്കം ആവാം. അതേസമയം, ശിവരാത്രി നാളില്‍ ഉറക്കമൊഴിയുന്നവര്‍ പിന്നീട് അടുത്ത സന്ധ്യക്ക് ചന്ദ്രനെ ദര്‍ശിച്ച ശേഷം മാത്രമേ ഉറങ്ങാന്‍ പാടുള്ളൂ എന്ന് വാദിക്കുന്നവരാണ് മറുപക്ഷം.
ശിവരാത്രിയുടെ പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും കൊണ്ടു വരുന്ന തീര്‍ത്ഥം പാനം ചെയ്താണ് വ്രതം അവസാനിപ്പിക്കേണ്ടത്. ഇതിന് ശേഷം ഉറക്കം ആകാം എന്നാണ് ഒരു വിഭാഗം ആചാര്യന്മാര്‍ പറയുന്നത്.
എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍വശിയ്ക്കാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 26നാണ് ശിവരാത്രി. ശിവനും പാര്‍വതിയും വിവാഹിതരായ ദിവസമായാണ് മഹാശിവരാത്രി ദിനമായി ആഘോഷിക്കുന്നത്. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങുമെന്നാണ് വിശ്വാസം.
ഈ ലേഖനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹായിക്കുക.
Many devotees wonder if they can sleep the day after observing the Maha Shivaratri fast. This article explores different viewpoints, noting that while some believe one should wait until evening or after consuming theertham, it is generally accepted that sleeping after the fast is permissible as it is not a mandatory ritual.
#MahaShivaratri, #Fasting, #Sleep, #Hinduism, #Religion, #India






