Festival | മഹാ കുംഭമേള പരിസമാപ്തിയിലേക്ക്; മഹാശിവരാത്രി ദിനത്തിന് മുന്നോടിയായി പ്രയാഗ് രാജില്‍ ജാഗ്രത
● ഫെബ്രുവരി 26 ന് നടക്കുന്ന അവസാന പുണ്യസ്‌നാനത്തിനായി പ്രയാഗ് രാജ് ഒരുങ്ങുന്നു.
● സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിന് അധികാരികള്‍ അതീവ ജാഗ്രതയില്‍.
● ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
● ഭക്തര്‍ക്ക് സൗകര്യത്തിന് വേണ്ടി റെയില്‍വേ പ്രത്യേകവണ്ടികളും ഏര്‍പ്പെടുത്തി.
● സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
● വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കി.
പ്രയാഗ് രാജ്: (KasargodVartha) 12 വര്‍ഷത്തിലൊരിക്കല്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന മഹാകുംഭമേളയുടെ സമാപനത്തോടനുബന്ധിച്ച് പ്രയാഗ് രാജില്‍ കനത്ത ജാഗ്രത. മഹാ കുംഭമേള അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. ഫെബ്രുവരി 26-ന് മഹാശിവരാത്രി നാളില്‍ മഹാകുംഭം-2025-ന്റെ അവസാന സ്‌നാന ഉത്സവം നടക്കാനിരിക്കെ, ഭക്തര്‍ക്ക് തടസ്സമില്ലാത്ത ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ്.
ഫെബ്രുവരി 26ന് മഹാശിവരാത്രിയോടനുബന്ധിച്ചുള്ള അവസാനത്തെ പ്രധാന സ്‌നാനമായതിനാല്‍ എത്താന്‍ സാധ്യതയുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് അധികൃതര്‍. പുണ്യസ്‌നാനതത്തിന് വേണ്ടി ലക്ഷക്കണക്കിന് ഭക്തരാണ് പ്രയാഗ് രാജിലേക്ക് എത്തുന്നത്.
പ്രയാഗ് രാജ് റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനും അധികാരികള്‍ അതീവ ജാഗ്രതയിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം, ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിങ്ങും ഡിജിപി പ്രശാന്ത് കുമാറും വെള്ളിയാഴ്ച മഹാകുംഭ് നഗര്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുകയും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
സുരക്ഷാ ക്രമീകരണങ്ങള്‍ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ജിപി സിങ്ങ് നേരിട്ടെത്തി വിലയിരുത്തിരുന്നു. ഉത്തര്‍പ്രദേശ് പോലീസ്, സിആര്‍പിഎഫ്, മറ്റ് ഏജന്‍സികള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ മികച്ചതെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.
പ്രധാന കേന്ദ്രങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മഹാ കുംഭ ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. അതിന് പുറമെ, വാഹനങ്ങളുടെ സുഗമമായി പോകുന്നതിന് ഗതാഗതം വഴിതിരിച്ചുവിടാനുള്ള സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഭക്തര്‍ക്ക് സൗകര്യത്തിന് വേണ്ടി റെയില്‍വേ പ്രത്യേകവണ്ടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈ, പൂനൈ, നാഗ്പുര്‍ എന്നിവിടങ്ങളില്‍ നിന്നും 42 വണ്ടിയാണ് ഓടുക. നിലവിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുറമെയാണ് പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്തിയത്. ഛത്രപതി ശിവജി മഹരാജ് ടെര്‍മിനലില്‍ നിന്നും 14, പൂനൈയില്‍ നിന്നും 12, നാഗ്പുരില്‍ നിന്നും 12, ലോകമാന്യതിലക് ടെര്‍മിനല്‍ നിന്നും നാല് എന്നിങ്ങനെയാണ് ട്രെയിനുകള്‍ ഓടുന്നത്. ഈ വാഹനങ്ങള്‍ ഓടുന്ന യാത്രാസമയം റെയില്‍വേ വെബ്‌സാറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുംഭമേള മേഖലയുടെ പരിസരത്ത് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നിശ്ചിത സ്ഥലങ്ങളില്‍ എത്തിച്ചേരുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹായിക്കുക.
Prayagraj is preparing for the final holy bath of the Maha Kumbh Mela on Maha Shivaratri, February 26th. Security has been heightened, special trains arranged, and provisions made for students appearing for exams.
#MahaKumbhMela, #Prayagraj, #MahaShivaratri, #HolyBath, #India, #Festival