city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Religion | ശിവരാത്രി മഹോത്സവത്തിന് ഒരുങ്ങി കാസർകോട്ടെ ശിവക്ഷേത്രങ്ങള്‍

KasargodVartha Photo

● ശിവരാത്രി ഫെബ്രുവരി 26ന്.
● ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും.
● അന്നദാനവും കലാപരിപാടികളും ഉണ്ടാകും.
● ശിവരാത്രി വ്രതത്തിനുള്ള നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു.

കാസര്‍കോട്: (KasargodVartha) ശിവരാത്രി മഹോത്സവത്തിന് ഒരുങ്ങി ജില്ലയിലെ ശിവക്ഷേത്രങ്ങള്‍. ശിവരാത്രി ആഘോഷങ്ങള്‍ക്കും പ്രത്യേക പൂജകള്‍ക്കും വെള്ളിയാഴ്ച തുടക്കമാകും. ഉത്സവച്ചടങ്ങുകള്‍ക്ക് അതത് ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ മുഖ്യകാര്‍മികത്വം വഹിക്കും. അന്നദാനവും മറ്റ് കലാപരിപാടികളും അരങ്ങേറും.

എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി ദിനത്തിലാണ് മഹാശിവരാത്രി ആഘോഷിച്ച് വരുന്നത്. നിലവിലുള്ള എല്ലാ ശിവപൂജകളിലും വെച്ച് ഏറ്റവും അമൂല്യമായ ദിനമായാണ് ശിവരാത്രിയെ കണക്കാക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 26നാണ് ശിവരാത്രി. 

ശിവനും പാര്‍വതിയും വിവാഹിതരായ ദിവസമായാണ് മഹാശിവരാത്രി ദിനമായി ആഘോഷിക്കുന്നത്. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങുമെന്നാണ് വിശ്വാസം. അതിനാല്‍ മഹാശിവരാത്രി ദിനത്തില്‍ വ്രതമെടുക്കുന്ന സ്ത്രീകള്‍ കൃത്യമായി രീതിയില്‍ വ്രതമെടുത്താല്‍ നിങ്ങളുടെ ജീവിതത്തില്‍ ആഗ്രഹിക്കുന്നത് സ്വന്തമാക്കാന്‍ ഭഗവാന്‍ അനുഗ്രഹിക്കും എന്നാണ് വിശ്വാസം.

വ്രതാനുഷ്ഠാനം

വ്രതാനുഷ്ഠാന ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് ശിവരാത്രിയുടെ തലേ ദിവസം തന്നെ വീട് മുഴുവന്‍ വൃത്തിയാക്കണം. വ്രത ദിനത്തിലും തലേ ദിവസവും  വ്രതമെടുക്കാന്‍ തീരുമാനിക്കുന്ന വ്യക്തികള്‍ അരിയാഹാരം കഴിക്കാന്‍ പാടില്ല. ലഘുഭക്ഷണം കഴിക്കാവുന്നതാണ്. ഒരിക്കല്‍ കഴിക്കുന്നവര്‍ ആഹാരത്തില്‍നിന്നും ഉള്ളി, വെളുത്തുള്ളി തുടങ്ങിയവും വര്‍ജ്ജിക്കണം. 

ഈ ദിനത്തില്‍ ശിവപൂജ നിര്‍ബന്ധമാണ്. വ്രതം എടുക്കുന്നവര്‍ ശിവരാത്രി ദിനത്തില്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. ഓം നമ:ശിവായ മന്ത്രം ജപിക്കുന്നതിനും ശ്രദ്ധിക്കണം. ശിവപൂജ നടത്തുന്നതിന് ക്ഷേത്ര ദര്‍ശനം കഴിഞ്ഞാലും ക്ഷേത്രത്തില്‍ തന്നെ അല്‍പസമയം കൂടി ചിലവഴിക്കണം. പകല്‍ ഉപവാസം അനുഷ്ഠിക്കുന്നതോടൊപ്പം തന്നെ പകലും രാത്രിയും ഉറങ്ങാതിരിക്കുകയും വേണം. ആരോഗ്യ പ്രശ്‌നമുള്ളവരെങ്കില്‍ ഒരു നേരം ഭക്ഷണം കഴിച്ച് വ്രതം അനുഷ്ഠിക്കാവുന്നതാണ്. അല്ലാത്തവര്‍ക്ക് ഭക്ഷണം കഴിക്കാതെ വ്രതമെടുക്കാം. ശിവരാത്രിയുടെ പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും കൊണ്ടു വരുന്ന തീര്‍ത്ഥം പാനം ചെയ്താണ് വ്രതം അവസാനിപ്പിക്കേണ്ടത്. 

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക.

Shiva temples in Kasargod are preparing for Maha Shivaratri on February 26th. The celebrations will include special pujas, cultural programs, and annadanam. The article also provides guidelines for observing the Shivaratri fast.

#MahaShivaratri, #ShivaTemple, #Kasargod, #Kerala, #Festival, #Hinduism


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub